മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കു​നേ​രെ ബു​ള്‍​ഡോ​സ​ര്‍ ഉ​യ​രു​ന്ന കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​ത് : സ്പീ​ക്ക​ര്‍
Wednesday, May 18, 2022 11:45 PM IST
ബാ​ല​രാ​മ​പു​രം: മ​ത നി​ര​പേ​ക്ഷ​ത​യ്ക്കു​നേ​രെ ബു​ള്‍​ഡോ​സ​റു​ക​ള്‍ ഉ​യ​ര്‍​ന്നു വ​രു​ന്ന കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്ന് സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ്. ദേ​വ​സ​ഹാ​യം പി​ള്ള ജീ​വി​ച്ച കാ​ല​ത്തു​ള്ള​തി​നേ​ക്കാ​ള്‍ വി​ദ്വേ​ഷ പ്ര​ചാ​ര​ണങ്ങ​ള്‍ ന​ട​ക്കു​ന്ന കാ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​മു​കി​ന്‍​കോ​ട് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വി​ശു​ദ്ധ പ​ദ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത സൗ​ഹാ​ര്‍​ദ​ത്തി​നു​നേ​രെ സം​ഘ​ടി​ത​മാ​യ അ​ക്ര​മ​ണ​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. എം​എ​ല്‍​എ കെ. ​ആ​ന്‍​സ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ല്‍ ശാ​ന്തി​ഗി​രി മ​ഠാ​ധി​പ​തി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി , ഇ​മാം പാ​ച്ച​ല്ലൂ​ര്‍ അ​ബ്ദു​ള്‍ സ​ലീം മൗ​ല​വി, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യി മ​ത്യാ​സ് ,സി​പി​എം നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​സു​നി​ല്‍, ഡി​സി​സി അം​ഗം ജോ​സ് ഫ്രാ​ങ്ക്ളി​ന്‍, മ​നു ക​മു​കി​ന്‍​കോ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.