ക​ട​ലി​ല​ക​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കോ​സ്റ്റ​ൽ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, May 18, 2022 11:45 PM IST
വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ള​ത്തി​ന്‍റെ എ​ഞ്ചി​ൻ ത​ക​രാ​റാ​യി ക​ട​ലി​ല​ക​പ്പെ​ട്ട വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നുപേ​രെ കോ​സ്റ്റ​ൽ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ യേ​ശു​ദാ​സ് (48), ജോ​സ​ഫ് (60), തോ​മ​സ് (70) എ​ന്നി​വ​രെ​യാ​ണ് ര​ക്ഷി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി വി​ഴി​ഞ്ഞ​ത്ത് നി​ന്നുപോ​യ ഇ​വ​രു​ടെ വ​ള്ള​ത്തി​ലെ എ​ഞ്ചി​ൻ ത​ക​രാ​റാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​വ​രം രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച​ത്.
ഉ​ട​ൻ ത​ന്നെ സി​ഐ അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​നു​സ​ര​ണം എ​സ്ഐ പ​ദ്മ​കു​മാ​ർ, ഗ്രേ​ഡ് എ​എ​സ്ഐ സ​ജു, സി​പി​ഒ ജോ​ൺ പോ​ൾ​രാ​ജ്, കോ​സ്റ്റ​ൽ വാ​ർ​ഡ​ന്മാ​രാ​യ സി​യാ​ദ്, ത​ദ​യൂ​സ്, ബോ​ട്ട് ജീ​വ​ന​ക്കാ​രാ​യ ജ​യ​കു​മാ​ർ, ശ്യാം ​എ​ന്നി​വ​ർ ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും വ​ള്ള​വും ക​ര​യ്ക്കെ​ത്തി​ച്ചു.