പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സ്വ​യം​പ്ര​തി​രോ​ധ​ത്തി​ന് "ധീ​ര" പ​ദ്ധ​തി
Tuesday, May 17, 2022 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ല്യ​കാ​ല​ത്തി​ൽ ത​ന്നെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സ്വ​യം​ര​ക്ഷ​യ്ക്കും, പ്ര​തി​രോ​ധ​ത്തി​നും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് നി​ർ​ഭ​യ സെ​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ആ​യോ​ധ​ന​ക​ല​ക​ൾ അ​ഭ്യ​സി​പ്പി​ക്കു​ന്ന​തി​നാ​യി "ധീ​ര" എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ 10 മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള 30 പെ​ൺ​കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും, കോ​ർ​പ്പ​റേ​ഷ​നി​ലു​മാ​ണ് പ​ദ്ധ​തി നി​ല​വി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​വും, ധൈ​ര്യ​വും വ​ള​ർ​ത്തു​ക, മാ​ന​സി​ക ശാ​രീ​രി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക, അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​തി​ക​ളാ​ക്കു​ക​യും അ​തു​വ​ഴി സ്വ​യ​ര​ക്ഷ സാ​ധ്യ​മാ​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​ത​ല​ത്തി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ പൂ​ന്തു​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ജു അ​ധ്യ​ക്ഷ​നാ​യി.