കൃഷിയിൽ വിജയംകൊയ്ത് വാമനപുരം സഹ.ബാങ്ക്
Tuesday, May 17, 2022 11:41 PM IST
ക​ല്ല​റ: ‘ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് ‘എ​ന്ന പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി വാ​മ​ന​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്.​ബാ​ങ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 92 സെ​ന്‍റ് സ്ഥ​ല​ത്ത് പ​യ​ർ, പാ​വ​ൽ, വെ​ണ്ട, പ​ട​വ​ലം, ചേ​ന, ചേ​മ്പ്, ഇ​ഞ്ചി, ഏ​ത്ത​വാ​ഴ, മ​രി​ച്ചീ​നി എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്ത​ത്. ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കൃ​ഷി വി​ള​വെ​ടു​പ്പ് മ​ഹോ​ത്സ​വം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് പി.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ട്ടി​മൂ​ട് മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി വി.​ഷി​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ദ്യ വി​ള​വെ​ടു​പ്പ് നെ​ടു​മ​ങ്ങാ​ട് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എ​സ്. സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഭ​ര​ണ​സ​മി​തി അം​ഗം ടി. ​നാ​ഗ​പ്പ​നെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് അ​നു​മോ​ദി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ യു. ​എ​സ്. സാ​ബു, വി​നി​ത​കു​മാ​രി, ശ്രീ​ജ പൂ​വ​ത്ത​ർ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കാ​ഞ്ഞി​രം​പാ​റ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ആ​ർ. രാ​മ​ച​ന്ദ്ര​ൻ, എ​സ്. അ​നി​ല​ൻ, ആ​ർ. ദാ​സ​ൻ, എ​സ്. പു​ഷ്ക്ക​ര​ൻ, ഷീ​ലാ മോ​ഹ​ൻ​ദാ​സ്, പ്ര​ഭാ​കു​മാ​രി, സീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.