"രാ​ജ്യ​ത്ത് തൊ​ഴി​ലാ​ളി ചൂ​ഷ​ണം വ​ർ​ധി​ക്കു​ന്നു'
Tuesday, May 17, 2022 11:40 PM IST
കി​ളി​മാ​നൂ​ർ: രാ​ജ്യ​ത്ത് തൊ​ഴി​ലാ​ളി ചൂ​ഷ​ണം അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ​ന്ന് സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം മീ​നാ​ങ്ക​ൽ കു​മാ​ർ പ​റ​ഞ്ഞു.​സി​പി​ഐ ന​ഗ​രൂ​ർ ലോ​ക്ക​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് കു​ഞ്ഞ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു.​ ശ്യാം ​മോ​ഹ​ൻ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും രേ​വ​തി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ ആ​ർ.​ര​തീ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.​ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​ശ​ശി​ധ​ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി കെ.​അ​നി​ൽ​കു​മാ​റി​നേ​യും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി കെ.​സു​രേ​ഷ് കു​മാ​റി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.