റ​സി​ഡ​ന്‍​ഷ​ല്‍ സ്കൂ​ള്‍ പ്ര​വേ​ശ​നം
Monday, May 16, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ക​ട്ടേ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ.​അം​ബേ​ദ്ക​ര്‍ മെ​മ്മോ​റി​യ​ല്‍ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ട്ടി​ക​വ​ര്‍​ഗ​വി​ഭാ​ഗ​ത്തി​ലെ അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ​ക്ഷ​ണി​ച്ചു. ആ​റ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് 25 ന് ​ന​ട​ക്കു​ന്ന പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും പ്ര​വേ​ശ​നം.​അ​പേ​ക്ഷ​ക​ള്‍ ജാ​തി, വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം 23 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ന്‍​പ് ല​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ല്‍ ത​പാ​ലാ​യോ ഇ​മെ​യി​ലാ​യോ അ​യ​ക്ക​ണ​മെ​ന്ന് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. വി​ലാ​സം സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്, ഡോ. ​എ​എം​എം​ആ​ര്‍​എ​ച്ച്എ​സ് എ​സ്, ക​ട്ടേ​ല, ശ്രീ​കാ​ര്യം പി​ഒ, തി​രു​വ​ന​ന്ത​പു​രം 695017. മെ​യി​ല്‍ ഐ​ഡി [email protected] ഫോ​ണ്‍ 04712597900.

വാ​ർ​ഡ് ക​ൺ​വ​ൻ​ഷ​ൻ

പേ​രൂ​ർ​ക്ക​ട: ബി​ജെ​പി കി​ണ​വൂ​ർ വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഡ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ , വി​ജ​യ​കു​മാ​ർ, ആ​ശ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.