വാ​ല്യൂ ആ​ഡ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മി​ന് തു​ട​ക്ക​മാ​യി
Monday, May 16, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: നിം​സ് സ്പെ​ക്ട്ര​ത്തി​ൽ കു​ട്ടി​ക​ളി​ലെ വ​ള​ർ​ച്ച​യു​ടെ ആ​ദ്യ​ആ​യി​രം ദി​വ​സ​ങ്ങ​ൾ ( ഗ​ർ​ഭ​ധാ​ര​ണം മു​ത​ൽ ര​ണ്ട് വ​യ​സ് വ​രെ) എ​ന്ന വി​ഷ​യ​ത്തെ അ​നു​ബ​ന്ധ​മാ​ക്കി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വാ​ല്യൂ ആ​ഡ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മി​ന് തു​ട​ക്ക​മാ​യി.
കു​ട്ടി​ക​ളി​ലെ ശാ​രീ​രി​ക​വും, മാ​ന​സി​ക​വു​മാ​യ വി​വി​ധ വ​ള​ർ​ച്ചാ​വി​കാ​സ വ്യ​തി​യാ​ന​ങ്ങ​ൾ, വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ മു​ൻ​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും, അ​വ​യു​ടെ ശാ​സ്ത്രീ​യ പ​രി​ഹാ​ര മാ​ർ​ഗങ്ങ​ളെ കു​റി​ച്ചും നിം​സ് സ്പെ​ക്ട്രം ഡ​യ​റ​ക്ട​റും മു​ൻ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​മാ​യ പ്ര​ഫ. ഡോ. ​എം.​കെ.​സി​നാ​യ​ർ ക്ലാ​സെ​ടു​ത്തു. നിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫി​ൻ വി​നീ​ത , നിം​സ് മെ​ഡി​സി​റ്റി ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ദീ​പ്തി എ​സ്.​നാ​യ​ർ , സ്പെ​ക്ട്രം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ റിഫാ​യ് അ​ബ്ദു​ൽ റ​ഹിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.