വി​തു​ര താ​ലൂ​ക്കാ​ശു​പ​ത്രിക്ക് അവഗണന: ബി​ജെ​പി ധ​ര്‍​ണ ന​ട​ത്തി
Monday, May 16, 2022 11:26 PM IST
വി​തു​ര: വി​തു​ര താ​ലൂ​ക്കാ​ശു​പ​ത്രി​യെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി വി​തു​ര പ​ഞ്ചാ​യ​ത്ത് സ​മി​തി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം പ്ര​വ​ര്‍​ത്ത​നം ദി​നം പ്രതി അ​വ​താ​ള​ത്തി​ലാ​വു​ക​യാ​ണെ​ന്നും ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.
ബി​ജെ​പി വി​തു​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ചെ​റ്റ​ച്ച​ല്‍ കെ.​പി.​അ​ശോ​ക് കു​മാ​ര്‍, ബി​ജെ​പി ആ​ര്യ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ല്‍​കു​മാ​ര്‍ ,ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​തു​ര ശ്രീ​ക​ണ്ഠ​ന്‍ ,പാ​റ​യി​ല്‍ മ​ധു,പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മാ​ന്‍​കു​ന്നി​ല്‍ പ്ര​കാ​ശ്, ത​ങ്ക​മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.