പോ​ക്സോ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍
Monday, May 16, 2022 11:26 PM IST
വെ​ള്ള​റ​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വെ​ള്ള​റ​ട മു​ട്ട​ച്ച​ല്‍ റോ​ഡ​രി​ക​ത്ത് വ​ട്ടീ​ല്‍ സ​ത്യ​നേ​ശ​ന്‍ (80) നെ​യാ​ണ് വെ​ള്ള​റ​ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വെ​ള്ള​റ​ട സി​ഐ എം.​ആ​ര്‍. മൃ​ദു​ല്‍ കു​മാ​ര്‍, എ​എ​സ്ഐ ശ്യാ​മ​ളാ​ദേ​വി, സ​ജ​ന്‍, ദീ​പു, വി​ജി, പ്ര​ദീ​പ്, പ്ര​ജീ​ഷ്, പ്ര​ഭു​ല്‍​കു​മാ​ര്‍, സ​ജി​ന്‍,വ​നി​താ സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ശ്വ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

ട്രെ​യി​ൻ
ഷ​ണ്ടിം​ഗി​നി​ടെ​
അപകടം: ര​ണ്ട്
ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ഷ​ണ്ടിം​ഗി​നി​ടെ അ​പ​ക​ടം. ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നീ​യ​റു​ടെ കാ​ൽ ന​ഷ്ട​മാ​യി. അ​മൃ​ത എ​ക്സ്പ്ര​സി​ന്‍റെ ഷ​ണ്ടിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ടം. സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ ശ്യാം ​ശ​ങ്ക​റി​ന്‍റെ (56) ഒ​രു കാ​ൽ ന​ഷ്ട​മാ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.