പ​ട്ടം സെ​ന്‍റ്മേ​രീ​സ് സ്കൂ​ളി​ൽ വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ സം​ഗ​മം ന​ട​ത്തി
Monday, May 16, 2022 11:23 PM IST
തി​രു​വ​ന​ന്ത​പു​രം : പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സെ​ന്‍റ് മേ​രീ​സ് അ​ശീ​തി റി​ട്ട​യ​റിം​ഗ് ടീ​ച്ചേ​ഴ്സി​ന്‍റെ (സ്മാ​ർ​ട്ട്) നേ​തൃ​ത്വ​ത്തി​ൽ വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ സം​ഗ​മം ന​ട​ത്തി.
ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന പൊ​ന്ന​മ്മ​യും ആ​ദ്യ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന എ.​എ.​തോ​മ​സ് ഉ​ൾ​പ്പെടെ 100 ല​ധി​കം അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു.
മു​ൻ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​സി.​സി.​ജോ​ൺ, മുൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ബി​ഏ​ബ്ര​ഹാം എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. സ്മാ​ർ​ട്ട് പ്ര​സി​ഡ​ന്‍റ് എ.​എ.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ടി. ബാ​ബു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​ർ​ഗീ​സ്, എം​എ​സ്‌​സി സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് മോ​ൺ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് ,അ​മ്മി​ണി ശാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.