ഇ​ന്ത്യ​ൻ ക​ർ​ഷ​ക തൊ​ഴി​ലാ​ളി സ​മ​ര ച​രി​ത്രം: സെ​മി​നാ​ർ ന​ട​ത്തി
Monday, May 16, 2022 11:22 PM IST
നേ​മം : 50-ാം മ​ത് പാ​പ്പ​നം​കോ​ട് വി​ശ്വം​ഭ​ര​ൻ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ ക​ർ​ഷ​ക തൊ​ഴി​ലാ​ളി സ​മ​ര ച​രി​ത്രം സെ​മി​നാ​ർ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്കെ​ടി​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് വെ​ട്ടി​ക്കു​ഴി ഷാ​ജി അ​ധ്യ​ക്ഷ​നാ​യി.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ എ​ൻ. ര​തീ​ന്ദ്ര​ൻ, പു​ത്ത​ൻ​ക​ട വി​ജ​യ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം. ​എം. ബ​ഷീ​ർ, ഏ​രി​യാ സെ​ക്ര​ട്ട​റി പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ, കെ​എ​സ്കെ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ടൈ​റ്റ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​ഗ​മ​വും മു​തി​ർ​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു.​അ​ന്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി 16 മു​ത​ൽ 22 വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 17 വൈ​കു​ന്നേ​രം അ​ഞ്ചി​ന് വെ​ള്ളാ​യ​ണി ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന കേ​ര​ള വി​ക​സ​ന​വും ഇ​ട​തു​പ​ക്ഷ​വും എ​ന്ന വി​ഷ​യ​ത്തി​ലെ സെ​മി​നാ​ർ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. 19ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​ഗ്രാ​മം വി​നാ​യ​ക ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന വ​ർ​ഗീ​യ​ത​യും ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​വും സെ​മി​നാ​ർ ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. 22ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ യോ​ഗം ഡി​വൈ​എ​ഫ്ഐ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.