ദ​മ്പ​തി​ക​ളെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ൽ നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ
Saturday, January 29, 2022 12:21 AM IST
നെ​ടു​മ​ങ്ങാ​ട് :ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളെ ത​ട​ഞ്ഞു നി​ർ​ത്തി കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.30 ന് ​വാ​ളി​ക്കോ​ട് ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു ദാ​മ്പ​ത്തി​ക​ൾ​ക്ക് നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യ​ത്.

ആ​ക്ര​മി സം​ഘ​ത്തി​ൽ അ​ഞ്ചു പേ​രു​ണ്ടാ​യി​രു​ന്നുവെ ങ്കിലും ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ബൈ​ക്കി​ൽ വ​ന്ന​വ​രെ ഓ​ട്ടോ റി​ക്ഷ​യി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യാ​ണ് ആ​ക്ര​മി​ച്ച​ത്. വാ​ളി​ക്കോ​ട് ജം​ഗ്ഷ​നി​ൽ ത​ട​ഞ്ഞു നി​ർ​ത്തി കൈ​യേ​റ്റം ചെ​യ്യാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​രും അ​പ്പോ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സും ചേ​ർ​ന്ന് ത​ട​ഞ്ഞു.

ഇ​രു​കൂ​ട്ട​രേ​യും പ​റ​ഞ്ഞു വി​ട്ടെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ന്ന​വ​ർ കു​റ​ച്ചു മു​ന്നി​ലേ​ക്ക് സ​ഞ്ച​രി​ച്ച ശേ​ഷം റോ​ഡി​ൽ കാ​ത്തു​നി​ന്ന് പി​ന്നാ​ലെ വ​ന്ന ദാ​മ്പ​തി​ക​ളെ വീ​ണ്ടും ത​ട​ഞ്ഞു നി​ർ​ത്തി കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചു. തുടർന്ന് നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ആ​ക്ര​മി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.