ച​രി​ത്രം കു​റി​ച്ച് നെ​ടു​മ​ങ്ങാ​ട് പോ​ക്സോ കോ​ട​തി! നാ​ലു കേ​സുകളിൽ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വി​ധി
Saturday, January 29, 2022 12:21 AM IST
നെ​ടു​മ​ങ്ങാ​ട്: തു​ട​ർ​ച്ച​യാ​യ ശി​ക്ഷാ​വി​ധി​ക​ളു​മാ​യി നെ​ടു​മ​ങ്ങാ​ട് പോ​ക്സോ കോ​ട​തി. മൂ​ന്നു പോ​ക്സോ കേ​സി​ലും ആ​ദി​വാ​സി​യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലു​മാ​ണ് കോ​ട​തി വി​ധി പ്ര​സ്ഥാ​വി​ച്ച​ത്. 24 മു​ത​ൽ 28 വ​രെ​യു​ള്ള തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പോ​ക്സോ കോ​ട​തി വി​ധി പ​റ​ഞ്ഞ​തും ച​രി​ത്ര​മാ​യി.

ആ​ദി​വാ​സി യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യു​മാ​ണ് പ്ര​തി​ക്ക് ചു​മ​ത്തി​യ​ത്. പ്ര​തി​യാ​യ വി​തു​ര ആ​ന​പ്പാ​റ​യി​ൽ പാ​പ്പ​ച്ച​ൻ യു​വ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നോ കു​ഞ്ഞി​നെ വ​ള​ർ​ത്തു​ന്ന​തി​നോ ഒ​രു​സ​ഹാ​യ​വും ന​ൽ​കാ​തെ ഇ​യാ​ൾ മു​ങ്ങി. ഇ​തോ​ടെ കു​ടും​ബ​വും യു​വ​തി​യെ ഉ​പേ​ക്ഷി​ച്ചു. പി​ഴ​ത്തു​ക പ്ര​തി യു​വ​തി​ക്കു ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ആ​റു​മാ​സം​കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

ര​ണ്ട് പോ​ക്സോ കേ​സി​ൽ പ​തി​നൊ​ന്ന് വ​ർ​ഷം വീ​തം ക​ഠി​ന​ത​ട​വി​നും 35000 രൂ​പ വീ​തം പി​ഴ​യു​മാ​ണ് പ്ര​തി​ക​ൾ​ക്ക് കോ​ട​തി വി​ധി​ച്ച​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​തി​നാ​റു​കാ​രി​യാ​യ പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ആ​ര്യ​നാ​ട് ചേ​ര​പ്പ​ള്ളി പ്ര​ശാ​ന്ത് ഭ​വ​നി​ൽ പ്ര​ശാ​ന്ത് (25) നെ ​കോ​ട​തി ശി​ക്ഷി​ച്ചു. വി​തു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ത്താം​ക്ലാ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ തൊ​ളി​ക്കോ​ട് തോ​ട്ടു​മു​ക്ക് മ​ണ​ല​യം ത​ട​ത്ത​രി​ക​ത്ത് സു​മ​യ്യാ മ​ൻ​സി​ലി​ൽ സി​ദ്ധി​ഖ്(​നി​സാ​ർ, 23)നെ ​കോ​ട​തി ശി​ക്ഷി​ച്ചു. ഇ​രു പോ​ക്സോ കേ​സി​ലെ​യും പ്ര​തി​ക​ൾ പി​ഴ​ത്തു​ക മു​ഴു​വ​ൻ ഇ​ര​ക​ൾ​ക്കു ന​ൽ​ക​ണം.

അ​ല്ലെ​ങ്കി​ൽ ആ​റു​മാ​സം​കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. മ​റ്റൊ​രു കേ​സി​ൽ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 27 വ​ർ​ഷം ക​ഠി​ന ത​ട​വും 65000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ആ​ന​പ്പാ​റ നാ​ര​ക​ത്തി​ൻ​കാ​ല അ​റ​വ​ല​ക്ക​രി​ക്ക​കം മ​ഞ്ജു​ഭ​വ​നി​ൽ പ്ര​ഭാ​ക​ര​ൻ കാ​ണി (55)യെ​യാ​ണ്ശി​ക്ഷി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജ് എ​സ്.​ആ​ർ. ബി​ൽ​കു​ൽ ആ​ണ് ശി​ക്ഷ​ക​ൾ വി​ധി​ച്ച​ത്. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ​രി​ത ഷൗ​ക്ക​ത്ത​ലി പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യി.