യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​യാ​യ യു​വ​തി​ക്ക് പ​രി​ക്ക്
Saturday, January 29, 2022 12:21 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്ക് യാത്രി​ക​നാ​യ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​യാ​യ യു​വ​തി​ക്ക് പ​രി​ക്ക് .പൊ​യ്ക​മു​ക്ക് ല​ക്ഷ്മി​വി​ള ശീ​മാ​ധ​വ​ത്തി​ല്‍ പ്രി​ന്‍​സി​ക്കാ​ണ്(34)​പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് വാ​മ​ന​പു​രം ക​ള​മ​ച്ച​ല്‍ റോ​ഡി​ല്‍ മാ​വേ​ലി ന​ഗ​റി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

വാ​മ​ന​പു​ര​ത്തേ​ക്കു​ള്ള യു​വ​തി​യു​ടെ യാ​ത്ര​ക്കി​ടെ എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നും വ​ന്ന ബൈ​ക്ക് യാ​ത്രി​ക​ന്‍ മു​ന്നോ​ട്ട് പോ​യ ശേ​ഷം തി​രി​കെ​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​

ആ​ക്ര​മ​ണ​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ല്‍ നി​ന്നും തെ​റി​ച്ച് വീ​ണ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും യു​വാ​വ് ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ യു​വ​തി​യെ വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചി​ച്ചു.​യു​വാ​വി​ന്‍റെ​തെ​ന്ന് ക​രു​തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു.