ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു: ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, January 29, 2022 12:21 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ മാ​മ​ത്ത് സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് മാ​മം പാ​ല​മൂ​ടി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​വ​ന​വ​ഞ്ചേ​രി വേ​ലാം​കോ​ണം ച​രു​വി​ള വീ​ട്ടി​ൽ വി​ക്ര​മ​ൻ (60) ആ​ണ് മ​രി​ച്ച​ത്. കോ​രാ​ണി​യി​ൽ നി​ന്ന് ആ​റ്റി​ങ്ങ​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​റെ വി​ക്ര​മ​നെ നാ​ട്ടു​കാ​ർ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ മ​ര​ണം സം​ഭ​വി​ച്ചു.