വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ട​ലി​ൽ: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്
Friday, January 28, 2022 11:10 PM IST
വി​ഴി​ഞ്ഞം: വ​യോ​ധി​ക​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്തോ​ളം പേ​രെ ഇ​ന്ന​ലെ പൂ​വാ​ർ തീ​ര​ദേ​ശ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു.​പൂ​വാ​ർ എ​രി​ക്ക​ലു​വി​ള എ​മി​ൽ​ഡാ​ലാ​ന്‍റി​ൽ എ​മി​ൽ​ഡ (60) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ പൂ​വാ​ർ പൊ​ഴി​ക്ക​ര​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​വി​വാ​ഹി​ത​യാ​യ എ​മി​ൽ​ഡ യോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സ​ഹോ​ദ​ര​ന്‍റെ ര​ണ്ട് മ​ക്ക​ളെ​യും ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്തു. വ​യോ​ധി​ക​യു​ടെ കാ​ണാ​താ​യ വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളെ​യും ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി​ക​ളും പ​രി​ശോ​ധി​ച്ചു.​എ​പ്പോ​ഴും ക​ണ്ണ​ട ധ​രി​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള എ​മി​ൽ​ഡ രാ​ത്രി​യി​ൽ ക​ട​ൽ​ക്ക​ര​യി​ൽ എ​ത്തി​യെ​ന്ന് പ​റ​യു​ന്ന​തി​ലും സം​ശ​യ​മു​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​നു​ശേ​ഷം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​വാ​കു​മെ​ന്ന് സി​ഐ ബി​ജു പ​റ​ഞ്ഞു. രാ​ത്രി​യി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന എ​മി​ൽ​ഡ​രാ​ത്രി പ​ന്ത്ര​ണ്ട​ര​ക്കും പു​ല​ർ​ച്ചെ അ​ഞ്ച​ര​ക്കു​മി​ട​യി​ൽ അ​ടു​ക്ക​ള വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കാ​മെ​ന്ന് വീ​ട്ടി​ലു​ള്ള​വ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

കാ​ഴ്ച​ക്കു മ​ങ്ങ​ലു​ള്ള​വ​യോ​ധി​ക തൊ​ട്ട​ടു​ത്ത് സ​ഹോ​ദ​രി​മാ​ർ താ​മ​സി​ക്കു​ന്ന​തു​ൾ​പ്പെ​ടെ കൂ​ട്ട​മാ​യ വീ​ടു​ക​ളു​ള്ള സ്ഥ​ലം എ​ങ്ങ​നെ താ​ണ്ടി​യെ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വെ​ടു​പ്പും ഇ​ന്നും തു​ട​രു​മെ​ന്ന് സി​ഐ അ​റി​യി​ച്ചു.