ധ​നു​വ​ച്ച​പു​രത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണം
Friday, January 28, 2022 11:09 PM IST
വെ​ള്ള​റ​ട: ധ​നു​വ​ച്ച​പു​ര​ത്ത് തു​ട​ര്‍​ച്ച​യാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഗു​ണ്ടാ അ​ക്ര​മ​​ണവും ല​ഹ​രി ഉ​പ​യോ​ഗ​വും അ​വ​സാ​നി​പ്പി​ക്കാ​ന്‍ ധ​നു​വ​ച്ച​പു​രം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. മാ​ഞ്ച​വി​ളാ​കം ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രുമാ​സ​ത്തി​നു​ള്ളി​ല്‍ മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് ഗു​ണ്ടാ ആ​ക്ര​മ​ണ​വും വാ​ഹ​ന​ങ്ങ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത്. ധ​നു​വ​ച്ച​പു​രം കോ​ള​ജ് റോ​ഡി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണം ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.​അ​വ​രെ​ല്ലാം എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സംഭവത്തിൽ അ​റ​സ്റ്റ് ചെ​യ്ത കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ പ്ര​തി​ക​ളെ ഉ​ട​ൻ ത​ന്നെ കോ​ള​ജി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്തെ ല​ഹ​രി​മാ​ഫി​യാ​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.