കോ​വി​ഡ് പ്ര​തി​രോ​ധം :ആ​ര്‍​ആ​ര്‍​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്ക​ ും
Friday, January 28, 2022 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ന്‍​കു​ട്ടി, ജി.​ആ​ര്‍ അ​നി​ല്‍, ആ​ന്‍റ​ണി രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഓ​ണ്‍​ലൈ​ന്‍ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല ഇ​ട​പെ​ട​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും റാ​പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജ്ജി​ത​മാ​ക്ക​ണ​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്നും ഫ്ര​ണ്ട് ഹെ​ല്‍​പ് ഡ​സ്കു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് മു​ന്‍ ത​രം​ഗ​ങ്ങ​ളി​ലെ പോ​ലെ​ത​ന്നെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല​ത്തി​ല്‍ പ്ര​തി​രോ​ധ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി തു​ട​ര​ണം. എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഡി​സി​സി​ക​ളും സി​എ​ഫ്എ​ല്‍​ടി​സി​ക​ളും സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. 15നും 18​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും വാ​ക്സി​നേ​ഷ​ന്‍ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ന് ആ​ര്‍​ആ​ര്‍​ടി​ക​ള്‍ ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​

അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി​ത​ല​യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​നം, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​ര്‍​ആ​ര്‍​ടി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളും സ​മൂ​ഹ അ​ടു​ക്ക​ള​ക​ളും തു​ട​ങ്ങ​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ് കു​മാ​ര്‍, ഗ്രാ​മ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ന്മാ​ര്‍, ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം ഇ.​മു​ഹ​മ്മ​ദ് സ​ഫീ​ര്‍, ദു​ര​ന്ത​നി​വാ​ര​ണ​വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍. ടി.​കെ. വി​നീ​ത്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ജി.​സ്പ​ര്‍​ജ​ന്‍ കു​മാ​ര്‍, റൂ​റ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് ദി​വ്യാ വി.​ഗോ​പി​നാ​ഥ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ബ്ലോ​ക്ക്ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, റ​വ​ന്യൂ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.