മാ​ല​മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, January 28, 2022 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ല​രാ​മ​പു​രം റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​ത്തെ കൃ​ഷ്ണ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ ഇ​തേ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​ദീ​പ് (പൈ​ങ്കി​ളി) അ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ട്ടാ​ക്ക​ട കീ​ഴാ​വൂ​ർ സു​ജി ഭ​വ​നി​ൽ സു​കു​മാ​ര​ൻ​നാ​യ​ർ ഇ​ന്ന​ലെ ജോ​ലി ക​ഴി​ഞ്ഞ് വി​ശ്ര​മ​മു​റി​യി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ന്പോ​ൾ പ്ര​ദീ​പ് മാ​ല പൊ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​മാ​ല സ​മീ​പ​ത്തെ വ​സ്തു​വി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.