നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Friday, January 28, 2022 11:09 PM IST
കാ​ട്ടാ​ക്ക​ട : നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കൊ​റ്റം​പ​ള്ളി വി​പി​ൻ​കു​മാ​ർ (വി​ജീ​ഷ്,32), തൂ​ങ്ങാം​പാ​റ ഹ​രി​ജ​ൻ കോ​ള​നി​യി​ൽ അ​ജി​ത് ലാ​ൽ ( ജോ​യ്റോ​സ് ,40 )എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.​

കൊ​റ്റം​പ​ള്ളി​യി​ൽ വി​ജീ​ഷി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു​കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച ജോ​യ്റോ​സി​നെ തൂ​ങ്ങാം​പാ​റ ഹ​രി​ജ​ൻ കോ​ള​നി​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.​വി​പി​ൻ കു​മാ​ർ മു​ൻ​പും ക​ഞ്ചാ​വ്, അ​ടി​പി​ടി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. അ​ജി​ത്ത്‌​ലാ​ല് കൊ​ല​പാ​ത​ക കേ​സിലും നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളിലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ . ​ദി​വ്യ എ​സ്. ഗോ​പി​നാ​ഥി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ർ​കോ​ട്ടി​ക് ഡി​വൈ​എ​സ്പി റാ​ഷി​ത്, കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി പ്ര​ശാ​ന്ത്, മാ​റ​ന​ല്ലൂ​ർ എ​സ്എ​ച്ച് ഓ ​ത​ൻ​സീം അ​ബ്ദു​ൽ സ​മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ക​ട്ടാ​ക്ക​ട ഡാ​ൻ​സ​ഫ് അം​ഗ​ങ്ങ​ളാ​യ എ​സ് ഐ ​ഷി​ബു ,എ​എ​സ്ഐ സ​ജു, സീ​നി​യ​ർ സി​പി​ഓമാരായ സ​തി​കു​മാ​ർ, ശ്രീ​നാ​ഥ്, ഉ​മേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.