വ​ള​ർ​ത്തു​നാ​യ​യെ ര​ക്ഷി​ക്കാ​ൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി ! കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ യു​വ​തി​യെ അ​ഗ്നി​ര​ക്ഷാസേ​ന ക​ര​യ്ക്കെ​ത്തി​ച്ചു
Friday, January 28, 2022 11:09 PM IST
കാ​ട്ടാ​ക്ക​ട : വ​ള​ർ​ത്തു നാ​യ കി​ണ​റ്റി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി കി​ണ​റ്റി​ൽ ഇ​റ​ങ്ങി അ​ക​പ്പെ​ട്ട യു​വ​തി​യെ അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി ക​ര​യ്ക്കെ​ത്തി​ച്ചു. വി​ള​പ്പി​ൽ​ശാ​ല കു​ണ്ടാ​മൂ​ഴി കു​ന്ന​ത് വീ​ട്ടി​ൽ പാ​ർ​വ​തി (25 ) നെ​യാ​ണ് കാ​ട്ടാ​ക്ക​ട അ​ഗ്നി​ര​ക്ഷ സേ​ന അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​രു​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു സാ​രി കൂ​ട്ടി കെ​ട്ടി കി​ണ​റ്റി​ൽ ഇ​റ​ങ്ങി നാ​യ​യെ ക​ര​ക്ക് ക​യ​റ്റി​ശേ​ഷം തി​രി​കെ ക​യ​റു​ന്ന​തി​നി​ടെ പി​ടി​വി​ട്ട പാ​ർ​വ​തി 20 അ​ടി​യി​ല​ധി​കം ആ​ഴ​മു​ള്ള കി​ണ​റ്റി​ലേ​ക്ക് വീ​ണ് മോ​ട്ട​റി​ൽ പി​ടി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു.​

അ​ഗ്നി​ര​ക്ഷ സേ​ന അം​ഗം മ​ഹേ​ന്ദ്ര​ൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. കൈ​ക്കും കാ​ലി​നും പ​രു​ക്കേ​റ്റ യു​വ​തി​യെ വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഉ​ദ്യോ​ഗ​സ്ഥ​രാ​യ, സ​ജു,അ​നി​ൽ​കു​മാ​ർ,വി​നു, ഡി​നു​മോ​ൻ,സ​ജീ​വ് രാ​ജ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.