മു​പ്പ​തു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Thursday, January 27, 2022 11:15 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : മു​പ്പ​തു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. ചാ​യ്ക്കോ​ട്ടു​കോ​ണം സ്വ​ദേ​ശി അ​ജ​യ് മ​ഹാ​ദേ​വാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷാ​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നൂ​ജൂ, സ​തീ​ഷ് കു​മാ​ർ, ഹ​ർ​ഷ​കു​മാ​ർ, പ്ര​സ​ന്ന​ൻ, ലി​ന്‍റോ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത് .

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് നേ​രെ അ​തി​ക്ര​മം യുവാവ് അറസ്റ്റിൽ

ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് നേ​രേ അ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ സ​മീ​പ​ത്തെ​ത്തി​യ യു​വാ​വ് ഫോ​ണി​ല്‍ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച​ശേ​ഷം ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച നെ​ല്ലി​വി​ള പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ച്ചു​കൃ​ഷ്ണ(21) നെ ​ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു.