റോ​ഡ് ന​വീ​ക​ര​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ള്‍; കോ​ട്ട​മു​ക​ള്‍-​പാ​ല്‍​ക്കു​ന്ന് റോ​ഡ് പ​ണി ആ​രം​ഭി​ച്ചി​ല്ല
Monday, January 24, 2022 11:26 PM IST
കാ​ട്ടാ​ക്ക​ട: നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും കോ​ട്ട​മു​ക​ള്‍-​പാ​ല്‍​ക്കു​ന്ന് റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്നി​ല്ല​ന്ന് പ​രാ​തി. എം​എ​ല്‍​എ അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കോ​ട്ട​മു​ക​ള്‍-​പാ​ല്‍​ക്കു​ന്ന് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ന​ട​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു ജോ​ലി​ക​ളും ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ച​ല്ലി​ക​ള്‍ ഇ​ള​കി കു​ഴി​യാ​യ​തു​കാ​ര​ണം ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​വ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് ഇ​പ്പോ​ള്‍ പ​തി​വാ​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ കോ​ട്ട​മു​ക​ള്‍ മു​ത​ല്‍- പാ​ല്‍​ക്കു​ന്ന് വ​രെ​യു​ള്ള റോ​ഡി​ന് ഈ ​ഭ​ര​ണ​കാ​ല​യ​ള​വി​ല്‍ ഫ​ണ്ട് അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. ആ​റ് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ മൂ​ന്നാ​മ​താ​ണ് കോ​ട്ട​മു​ക​ള്‍- പാ​ല്‍​ക്കു​ന്ന് റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ന​വീ​ക​ര​ണം ന​ട​ന്നു ക​ഴി​ഞ്ഞാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​യു​ട​നെ ത​ന്നെ പൊ​ളി​ഞ്ഞു തു​ട​ങ്ങും.

പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ കോ​ട്ട​മു​ക​ള്‍ മു​ത​ല്‍ ഏ​ക​ദേ​ശം 300 മീ​റ്റ​ര്‍ ദൂ​രം ടാ​ര്‍ ചെ​യ്ത് ന​വീ​ക​രി​ച്ചി​രു​ന്നു.

നി​ല​വി​ല്‍ ഒ​രു വ​ര്‍​ഷം മു​മ്പ് ന​വീ​ക​ര​ണം ന​ട​ത്തി​യ ഭാ​ഗ​ങ്ങ​ള്‍ പ​ല​യി​ട​ത്തും ഇ​പ്പോ​ള്‍ പൊ​ളി​ഞ്ഞു തു​ട​ങ്ങി​യ​തും വി​വാ​ദ​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു.