പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Monday, January 24, 2022 11:26 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. മു​ട്ട​ത്ത​റ ബീ​മാ​പ​ള്ളി മ​ണി​ക്യ​വി​ളാ​കം പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ നി​ന്നും കു​മ​രി​ച​ന്ത പു​തു​ക്കാ​ട് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് സി​റാ​ജ് (28), തൊ​ളി​ക്കോ​ട് തു​രു​ത്തി ദാ​റു​ൽ നൂ​റി​ൽ മു​ഹ​മ്മ​ദ് (30), മു​ട്ട​ത്ത​റ ബീ​മാ​പ​ള്ളി ആ​സാ​ദ് ന​ഗ​ർ നൂ​റു​ൽ ഇ​സ്ലാം അ​റ​ബി​ക് കോ​ള​ജി​നു സ​മീ​പം പു​തു​വ​ൽ ഹൗ​സി​ൽ മു​ഹ​മ്മ​ദ് അ​നീ​സ് (26 )എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 13ന് ​ഉ​ച്ച​ക്ക് 1.30ഓ​ടെ നെ​ടു​മ​ങ്ങാ​ട് കു​പ്പ​ക്കോ​ണം സൂ​ര്യ പാ​ര​ഡൈ​സ് റോ​ഡി​ൽ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​ൻ ആ​ചാ​രി ന​ട​ത്തി വ​ന്നി​രു​ന്ന ജ്വ​ല്ല​റി​യി​ൽ ഗ്ലാ​സ് അലമാരയി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി​യ ഇ​വ​ർ അ​ര​പ​വ​ന്‍റെ സ്വ​ർ​ണ ക​മ്മ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ടു​ത്ത ക​ട​യി​ൽ നി​ന്നും വാ​ങ്ങി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ക​ട​ക്കാ​ര​ൻ കാ​ഷ് കൗ​ണ്ട​ർ പൂ​ട്ടി ക​മ്മ​ൽ വാ​ങ്ങാ​ൻ പോ​യ സ​മ​യം ഗ്ലാ​സ് കൗ​ണ്ട​ർ ഇ​ള​ക്കി​മാ​റ്റി 17 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൃ​ഷ്ണ​ൻ ആ​ചാ​രി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് സ​മീ​പ​ത്തെ സി​സി​ടി വി ​കാ​മ​റ​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ക​ണ്ടെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ , എ​സ്ഐ​മാ​രാ​യ സു​നി​ൽ​ഗോ​പി, ഭൂ​വ​നേ​ന്ദ്ര​ൻ നാ​യ​ർ പോ​ലീ​സു​കാ​രാ​യ സു​രേ​ഷ് ബാ​ബു, അ​നൂ​പ്, സാ​ജു​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.