കെഎ​സ്ടി​പി റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​; സി​ബിഐ അ​ന്വേ​ഷ​ിക്കണമെന്ന് കൊടിക്കുന്നിൽ
Monday, January 24, 2022 11:26 PM IST
കൊല്ലം: എംസി റോ​ഡി​ല്‍ ഏ​നാ​ത്ത് പാ​ലം മു​ത​ല്‍ ആ​യൂ​ര്‍ വ​രെ തു​ട​ര്‍​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കുന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തിൽ കെഎ​സ്ടി​പി റോ​ഡി​ന്‍റെ നി​ര്‍​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സ​മ​ഗ്ര​മാ​യ സി​ബിഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

എംസി റോ​ഡ് അ​പ​ക​ട​ര​ഹി​ത​മാ​ക്കു​ന്ന​തി​ന് ക​ഴ​ക്കൂ​ട്ടം മു​ത​ല്‍ അ​ടൂ​ര്‍ വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി 400 കോ​ടി രൂ​പ​യാ​ണ് കെഎ​സ് റ്റി ​പി ചെ​ല​വ​ഴി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​നി​ര്‍​മാ​ണ​ത്തി​ന് ശേ​ഷം അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും മു​മ്പ​ത്തേ​ക്കാ​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി ആ​ളു​ക​ള്‍ എംസി റോ​ഡി​ല്‍ ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​യ്ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​മാ​ണ്.

എംസി റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ള്‍ പൂ​ര്‍​ണമാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന് 400 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ഓ​ട​ക​ള്‍ നി​ര്‍​മി​ക്കു​ക​യും വ​ള​വു​ക​ള്‍ മാ​റ്റി സീ​ബ്രാ​ലൈ​നു​ക​ളും റി​ഫ്ളെ​ക്റ്റ​റു​ക​ളും സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും സ്ഥാ​പി​ച്ചെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്ന​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ മോ​ട്ടാ​ര്‍ വാ​ഹ​ന വ​കു​പ്പോ പോ​ലീ​സോ ത​യാ​റാ​കു​ന്നി​ല്ല. എം​സി ​റോ​ഡി​ലൂ​ടെ യാ​ത്ര​ക്കാ​ര്‍ ജീ​വ​ന്‍ പ​ണ​യം വെ​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രും പോ​ലീ​സും അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

ക​ഴ​ക്കൂ​ട്ടം മു​ത​ല്‍ അ​ടൂ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന് ചെ​ല​വ​ഴി​ച്ച് 400 കോ​ടി രൂ​പ​കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എംപി പ​റ​ഞ്ഞു.
കെഎ​സ് റ്റിപി​യു​ടെ എംസി റോ​ഡി​ലെ നി​ര്‍​മാ​ണ​ത്തി​ല്‍ വ​ന്‍ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. കെഎ​സ് റ്റിപി ഉ​ദ്യോ​ഗ​സ്ഥരാ​രും കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​രും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് ഈ ​അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് അ​നു​മാ​നി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.
എം​സി റോ​ഡി​ലെ അ​പ​ക​ടം പൂ​ര്‍​ണമാ​യും ഒ​ഴി​വാ​ക്കാ​ന്‍ ന​ട​ത്തി​യ ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ അ​ഴി​മ​തി സിബിഐ അ​ന്വേ​ഷ​ണം ന​ട​ത്തി പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. വേ​ണ്ട​ത്ര നി​ല​വാ​ര​മി​ല്ലാ​തെ ന​ട​ത്തി​യ നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി സിബിഐ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്ത​ണ​മെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി ആ​വ​ശ്യ​പ്പെ​ട്ടു.