നേ​താ​ജി സു​ബാ​ഷ് ച​ന്ദ്ര​ബോ​സ് ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Sunday, January 23, 2022 11:27 PM IST
നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് നേ​താ​ജി ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ഐ​എ​ൻ​എ മാ​ധ​വ​ൻ​പി​ള്ള സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നേ​താ​ജി സു​ബാ​ഷ് ച​ന്ദ്ര​ബോ​സ് ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. വെ​ള്ള​നാ​ട് യു​പി സ്കൂ​ൾ അ​ക്ഷ​ര​വീ​ഥി​യി​ൽ നേ​താ​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഐ​എ​ൻ​എ ഭ​ട​ൻ മാ​ധ​വ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ സു​കു​മാ​രി അ​മ്മ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഐ​എ​ൻ​എ മാ​ധ​വ​ൻ​പി​ള്ള സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ആ​ർ.​മ​ണി​ക​ണ്ഠ​ൻ, നേ​താ​ജി ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ന​വീ​ൻ, അ​രു​ൺ, വി​ശ്വം​ഭ​ര​ൻ നാ​യ​ർ, ആ​ർ.​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.