നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് എ​ച്ച് എ​സ്എ​‌​സി​ല്‍ കു​ട്ടി​ക​ള്‍​ക്ക് സൗ​ഹൃ​ദ ക്ലാ​സ് മു​റി​ക​ളൊ​രു​ങ്ങു​ന്നു
Sunday, January 23, 2022 11:26 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ചു​മ​രു​ക​ളി​ല്‍ മ​ല​യാ​ള​ത്തി​ലെ​യും ഗ​ണി​ത​ത്തി​ലെ​യും പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ചി​ത്ര​ങ്ങ​ളാ​കു​ന്നു. ആ​ക​ര്‍​ഷ​ക​മാ​യി നി​റം പി​ടി​പ്പി​ച്ച പു​ത്ത​ന്‍ ഇ​രി​പ്പി​ട​ങ്ങ​ള്‍. നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ആ​റും ഏ​ഴും ക്ലാ​സു​ക​ളി​ലെ മു​റി​ക​ള്‍ ക്യൂ ​ബ​ര്‍​സ്റ്റ് എ​ന്ന സോ​ഫ്റ്റ് വെ​യ​ര്‍ ഡ​വ​ല​പ്പ്മെ​ന്‍റ് ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശി​ശു​സൗ​ഹൃ​ദ​മാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.

എ​സ്എ​സ്എ​ല്‍​സി​ക്കും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​ക്കും മി​ക​ച്ച വി​ജ​യം ഉ​ള്‍​പ്പെ​ടെ ക​ലാ കാ​യി​ക രം​ഗ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ഇ​ടം പ്രാ​പ്ത​മാ​യ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ യു​പി വി​ഭാ​ഗം ബ്ലോ​ക്കി​ലെ അ​ഞ്ച് ക്ലാ​സ് മു​റി​ക​ളാ​ണ് വൈ​വി​ധ്യ​ങ്ങ​ളാ​ല്‍ സ​ന്പ​ന്ന​മാ​കു​ന്ന​ത്. ക്ലാ​സ് മു​റി​ക​ളി​ലെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം പാ​ഠ്യ​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ കൂ​ടി ചു​മ​രു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ളി​ലെ പ​ഠ​ന​താ​ത്പ​ര്യ​ത്തി​ന്‍റെ തോ​ത് വ​ര്‍​ധി​ക്കാ​നും സ​ഹാ​യ​ക​മാ​യേ​ക്കാം. ഓ​രോ ക്ലാ​സ് മു​റി​യി​ലേ​യ്ക്കു​മാ​യി പ​ത്തു വീ​തം ഡ​സ്ക്കും ബ​ഞ്ചും ഏ​റെ​ക്കു​റെ ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. ചു​മ​രു​ക​ളി​ലെ ചി​ത്രം വ​ര​യ്ക്ക​ല്‍ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ള്‍ തു​ട​രു​ന്ന​ത്.