കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ത​ട​സ​മാ​യി​ല്ല; ഇ​രു​ച​ക്ര​ വാ​ഹ​ന​ത്തി​ൽ എ​ത്തി വി​വാ​ഹി​ത​രാ​യി കാ​ർ​ത്തി​കും രേ​ഷ്മ​യും
Sunday, January 23, 2022 11:26 PM IST
പേ​രൂ​ർ​ക്ക​ട: കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് മൊ​ട്ടി​ട്ട പ്ര​ണ​യം വി​വാ​ഹ​ത്തി​ലെ​ത്തി​യ​പ്പോ​ൾ വി​ല്ല​നാ​യെ​ത്തി​യ​ത് ഞാ​യ​റാ​ഴ്ച​യി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണം. പ​ക്ഷേ ഒ​രു​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച മ​ന​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ത​ട​സ​മാ​യി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി നി​ശ്ച​യി​ച്ച​പോ​ലെ വി​വാ​ഹി​ത​രാ​യി ത​മി​ഴ്നാ​ട് ഈ​റോ​ഡ് സ്വ​ദേ​ശി കാ​ർ​ത്തി​കും (27) മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി രേ​ഷ്മ പി. ​വ​ർ​ഗീ​സും (27). മും​ബൈ ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ 2016ൽ ​മൊ​ട്ടി​ട്ട പ്ര​ണ​യ​ത്തി​ന് ഞാ​യ​റാ​ഴ്ച വ​ള്ള​ക്ക​ട​വ് കാ​രാ​ളി ക​ള​ത്തു​വി​ളാ​കം ശ്രീ ​ചാ​മു​ണ്ടേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ ശു​ഭ​പ​ര്യ​വ​സാ​ന​മാ​കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ബി​രു​ദാ​ന്ത​ര​ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് പ്ര​ണ​യം മൊ​ട്ടി​ട്ട​ത്. പ​ഠ​ന​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് വ​രി​ക​യും ഒ​രു​മി​ച്ച് തൊ​ഴി​ൽ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഒ​ടു​വി​ൽ ന​ന്ത​ൻ​കോ​ട്ടു​ള്ള സ്വ​രാ​ജ് ഭ​വ​നി​ൽ കാ​ന്‍റീ​ൻ ആ​രം​ഭി​ച്ചു. 2020-ൽ ​കോ​വി​ഡി​നെ തു​ട​ർ​ന്ന് കാ​ന്‍റീ​ൻ ന​ഷ്ട​ത്തി​ലാ​കു​ക​യും പൂ​ട്ടു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ പു​ളി​മൂ​ട് അം​ബു​ജ വി​ലാ​സം റോ​ഡി​ൽ ഒ​രു ടേ​ക്ക് എ​വേ ടീ ​ഷോ​പ്പ് ന​ട​ത്തു​ക​യാ​ണ് കാ​ർ​ത്തി​കും രേ​ഷ്മ​യും.

അ​ങ്ങി​നെ​യി​രി​ക്കെ ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ന​ഗ​ര​സ​ഭാ ന​ന്ത​ൻ​കോ​ട് സ​ർ​ക്കി​ൾ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യ എ​സ്.​എ​സ് മി​നു​വി​നെ സ​മീ​പി​ക്കു​ക​യും ചെ​യ്ത​ത്. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വി​വാ​ഹ​ത്തി​ന് ചെ​ല​വ് കൂ​ടു​ത​ലാ​യി​രു​ന്ന​തി​നാ​ൽ വ​ള്ള​ക്ക​ട​വ് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ഇ​വി​ടെ വി​വാ​ഹം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​വി​വാ​ഹം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഞാ​യ​റാ​ഴ്ച കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഷ​മ​വൃ​ത്ത​ത്തി​ലാ​കു​ക​യും ചെ​യ്തു. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​ന്നും വ​രാ​ൻ സാ​ധി​ക്കാ​തെ​യാ​യി. ഒ​ടു​വി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ​യും ഭാ​ര്യ ര​ശ്മി​യു​ടെ​യും പൂ​ർ​ണ സ​ഹാ​യ​ത്തോ​ടു​കൂ​ടി, തീ​രു​മാ​നി​ച്ച അ​മ്പ​ല​ത്തി​ൽ ത​ന്നെ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. സ്കൂ​ട്ട​റി​ൽ വ​ധൂ​വ​ര​ന്മാ​ർ എ​ത്തു​ക​യും വി​വാ​ഹം ന​ട​ത്തി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മി​നു ന​ൽ​കി​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും മ​ധു​ര​വും ക​ഴി​ച്ച് പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.