വി​ട്ടി​യ​റം മ​ല സം​ര​ക്ഷി​ക്കാ​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ
Sunday, January 23, 2022 11:26 PM IST
വെ​ള്ള​റ​ട: വി​ട്ടി​യ​റം മ​ല​ത​ക​ര്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഇ​ന്ന​ലെ ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. വി​ട്ടി​യ​റം ക്ഷേ​ത്ര റോ​ഡി​ല്‍ ന​ട​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ല്‍ നൂ​റി​ല​ധി​കം​പേ​ര്‍ പ​ങ്കെ​ടു​ത്തു. മ​ണ​വാ​രി വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ സി​ന്ധു, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ജി, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ണ​വാ​രി സ​തീ​ഷ്, നേ​താ​ക്ക​ളാ​യ സ​ന്തോ​ഷ്, മ​ഹേ​ഷ്, ക​ണ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ല​യെ ത​ക​ര്‍​ക്കാ​ന്‍ അ​നു​വ​ധി​ക്കി​ല്ലെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്താ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ പി​രി​ഞ്ഞ​ത്.

കോ​ഴി വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്രം തു​ട​ങ്ങാ​നെ​ന്ന വ്യാ​ജേ​ന 13 സെ​ന്‍റ് സ്ഥ​ലം വി​ല​യ്ക്കു​വാ​ങ്ങി​യ മാ​ഫി​യാ​സം​ഘം തു​ട​ര്‍​ന്ന് അ​തി​നു പി​ന്നി​ലു​ള്ള പ​ത്തേ​ക്ക​റോ​ളം സ്ഥ​ലം വി​ല​യ്ക്കും പാ​ട്ട​ത്തി​നും കൈ​വ​ശ​പ്പെ​ടു​ത്തി​യാ​ണ് മ​ല​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. വി​ട്ടി​യ​റം മ​ല​യ്ക്ക് സ​മീ​പ​ത്തെ സ്ഥ​ലം വാ​ങ്ങാ​നെ​ത്തി​യ​വ​രോ​ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ന്നേ എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ളാ​ണ് മ​ല​യു​ടെ താ​ഴ്‌വാ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍​ക്ക് ഇ​നി​യൊ​രു വീ​ട് നി​ര്‍​മി​ക്ക​ല്‍ അ​സാ​ധ്യ​മാ​ണെ​ന്നും ത​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്നും പ​റ​ഞ്ഞ​താ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

മാ​ഫി​യാ​സം​ഘം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ശാ​സ്താം​പാ​റ​യി​ല്‍ ഇ​ക്ക​ഴി​ഞ്ഞ തു​ട​ര്‍​മ​ഴ​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​നു

സ​മാ​ന​മാ​യ രീ​തി​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. വ​ന്‍​ദു​ര​ന്തം മു​ന്നി​ല്‍ ക​ണ്ട് സ്ഥ​ല​ത്തെ​ത്തി​യ ജി​ല്ലാ ക​ള​ക്ട​റും സം​ഘ​വും പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ സ്ഥ​ല​ത്തെ ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത സ്ഥ​ല​മാ​ണ് ചി​ല​ർ ഇ​ടി​ച്ചു​ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

വി​ട്ടി​യ​റം മ​ല ഖ​ന​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ ഇ​വി​ടെ വ​ന്‍​ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.