ഓ​ട്ടോ​റി​ക്ഷ​ക​ളുടെ ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ
Sunday, January 23, 2022 11:26 PM IST
പേ​രൂ​ർ​ക്ക​ട: വ​ർ​ക്ക്ഷോ​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ബാ​റ്റ​റി മോ​ഷ്ടി​ക്കുന്ന​യാ​ളെ ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളാ​യ​ണി സ്വ​ദേ​ശി ര​ഘു (68) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ര​മ​ന ബ​ണ്ട്റോ​ഡി​ലു​ള്ള വ​ര്‍​ക്‌​ഷോ​പ്പി​ല്‍ നി​ന്ന് മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളിളെ ബാ​റ്റ​റി​ക​ളാ​ണ് ഇ​യാ​ള്‍ ക​വ​ര്‍​ന്ന​ത്. ഇ​വ​യ്ക്ക് 10,000-ലേ​റെ രൂ​പ വി​ല വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ലി​യ​ശാ​ല ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്ക് മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ മോ​ഷ​ണ​ക്കേ​സു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ക​ര​മ​ന സി​ഐ ബി. ​അ​നീ​ഷ്, എ​സ്ഐ കെ. ​മി​ഥു​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.