വിതുര: ചെറ്റച്ചൽ മേലാങ്കോട് ദേവീക്ഷേത്രത്തിലെ മകരച്ചോതി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ബുധനാഴ്ചയാണ് സമാപനം. എല്ലാ ദിവസവും രാവിലെ 7.30ന് പ്രഭാത ഭക്ഷണം, 8.30ന് നിറപറയിടീൽ, ഭാഗവതപാരായണം, വൈകുന്നേരം 7.15ന് തൃപ്പടിപൂജ എന്നിവയുണ്ടാകും. രാവിലെ 5.30ന് മഹാഗണപതി ഹോമം, ഏഴിന് ഗണപതിയ്ക്ക് അപ്പം നിവേദ്യം, വൈകുന്നേരം നാലിന് സർവൈശ്വര്യപൂജ, ചൊവ്വാഴ്ച രാവിലെ ഏഴിന് ബിംബ ശുദ്ധി ക്രിയകൾ, തുടർന്ന് മഹാമൃത്യുഞ്ജയഹോമം, രാത്രി എട്ടിന് താലപ്പൊലി.
ബുധനാഴ്ച രാവിലെ ഏഴിന് നവകലശ പഞ്ചഗവ്യ പൂജ, 8.30ന് പണ്ടാരയടുപ്പിൽ പൊങ്കാല, 9.30ന് നെയ്യാണ്ടിമേളം, 10-ന് നാഗരൂട്ട്, 10.30ന് കലശാഭിഷേകം, വൈകുന്നേരം നാലിന്, ഉരുൾ, അഞ്ചിന് അമ്മൻപാട്ട്, പുലർച്ചെ 3.30ന് മഞ്ഞ നീര്, പൂപ്പട, തുടർന്ന് ഗുരുസി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉത്സവം നടക്കുകയെന്നും പൊങ്കാല, നിറപറയിടീൽ എന്നിവയിൽ പങ്കെടുക്കുന്നവർ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും ട്രസ്റ്റ് പ്രസിഡന്റ് കെ.ശ്രീകുമാരൻനായർ, സെക്രട്ടറി പി.ഭുവനേന്ദ്രൻനായർ എന്നിവർ അറിയിച്ചു.