ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ ജ്വ​ലി​ക്കു​ന്ന താ​ര​ക​മാ​ണ് നേ​താ​ജി: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു
Sunday, January 23, 2022 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ ജ്വ​ലി​ക്കു​ന്ന താ​ര​ക​മാ​ണ് നേ​താ​ജി​യെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭാ​ര​ത​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തു​വ​രെ ഇ​ട​മു​റി​യാ​ത്ത പോ​രാ​ട്ടം അ​നി​വാ​ര്യ​മാ​ണെ​ന്ന ഉ​റ​ച്ച പ​ക്ഷ​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ര​ക​ളു​യ​ർ​ത്തി​യ നേ​താ​ജി നി​ര​ന്ത​ര സ​മ​ര​ത്തി​ന്‍റെ പാ​ത​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​താ​ജി സു​ബാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ നൂ​റ്റി ഇ​രു​പ​ത്തി​അ​ഞ്ചാം ജ​ന്മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ഗ്രാ​മ സ്വ​രാ​ജ് ഫൗ​ണ്ടേ​ഷ​ൻ ക​ലാ സാം​സ്കാ​രി​ക മാ​ധ്യ​മ രം​ഗ​ത്തെ പ്ര​ഗ​ത്ഭ വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ പ്രേം ​ദേ​ശ് പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി പൂ​വ​ച്ച​ൽ സു​ധീ​ർ, ഭാ​ര​തീ​യം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ക​ര​മ​ന ജ​യ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​ലീ​ൽ മു​ഹ​മ്മ​ദ്, ദു​നും​സ് പേ​ഴും​മൂ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗി​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ശി​വാ​കൈ​ലാ​സ്, ചെ​ങ്ക​ൽ രാ​ജ​ശേ​ഖ​ര​ൻ, പി.​എം.​ഹു​സൈ​ൻ ജി​ഫ്രി, വി.​പി.​ഹ​രി​കു​മാ​ർ ,ഗോ​പാ​ല​കൃ​ഷ്ണ​ൻ, രാ​ജു നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.