വെങ്ങാനൂരിൽ മാ​തൃ​കാ സാ​ന്ത്വ​ന​ പ​രി​ച​ര​ണം ശി​ല്പ​ശാ​ല നടത്തി
Sunday, January 23, 2022 11:22 PM IST
വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​തൃ​കാ സാ​ന്ത്വ​ന​പ​രി​ച​ര​ണം ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. എ​സ്. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ന്ത്വ​ന​പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പാ​ലി​യം ഇ​ന്ത്യ​യി​ലെ ഡോ​ക്ട​ർ രാ​കേ​ഷ്, മ​നോ​ജ്, ബാ​ബു ഏ​ബ്ര​ഹാം എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ഓ​രോ​രു​ത്ത​രു​ടെ​യും ആ​രോ​ഗ്യാ​വ​സ്ഥ ക​ണ്ടെ​ത്തും. തു​ട​ർ​ന്ന് ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ചി​കി​ത്സ​ക​ളും തു​ട​ർ​പ​രി​ശോ​ധ​ന​ക​ളും ഉ​റ​പ്പു​വ​രു​ത്തും. മു​ഴു​വ​ൻ വീ​ടു​ക​ളി​ലും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി കി​ട​പ്പ് രോ​ഗി​ക​ളെ​യും മാ​ര​ക​രോ​ഗ​ങ്ങ​ളും മാ​ന​സി​ക​രോ​ഗ​ങ്ങ​ളും കൊ​ണ്ട് ക​ഷ്ട​പ്പെ​ടു​ന്ന​വ​രെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും പ്രാ​യാ​ധി​ക്യ​ത്താ​ൽ ബു​ദ്ധി​മു​ട്ടു​ന്ന വ​യോ​ജ​ന​ങ്ങ​ളെ​യും ക​ണ്ടെ​ത്തും. ഇ​വ​ർ​ക്ക് വീ​ടു​ക​ളി​ൽ ത​ന്നെ വി​ദ​ഗ്ധ പ​രി​ച​ര​ണം എ​ത്തി​ക്കും.

പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ അ​ന്ത​സ​ത്ത ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് രോ​ഗി​ക്കും കു​ടും​ബ​ത്തി​നും സ​മ്പൂ​ർ​ണ പ​രി​ച​ര​ണം ഉ​റ​പ്പു​വ​രു​ത്തും. കോ​വി​ഡാ​ന​ന്ത​ര ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പോ​സ്റ്റ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ച​ര​ണം, മ​രു​ന്നു​ക​ൾ, ഭ​ക്ഷ​ണം, കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ, പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​പ്പി​ലാ​ക്കും. സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ്, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കും.

വാ​ർ​ഡ് ത​ല​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി​ക​ളും ക്ല​സ്റ്റ​ർ ത​ല​ത്തി​ലു​ള്ള ആ​രോ​ഗ്യ സേ​ന​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ശി​ൽ​പ്പ​ശാ​ല​യി​ൽ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​ന്ത്വ​ന​പ​രി​ച​ര​ണ ഹോം​കെ​യ​ർ ടീം ​അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. എ​സ്.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.