നേ​താ​ജി​യെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​ര്‍ പ്ര​തി​മ​സ്ഥാ​പി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ന്‍റെ കാ​വ്യ​നീ​തി: എം​.എം.ഹ​സ​ന്‍
Sunday, January 23, 2022 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ന​കീ​യ ഐ​ക്യ​ത്തി​ലൂ​ടെ​യും മ​ത​നി​ര​പേ​ക്ഷ​ത​യി​ലൂ​ടെ​യും ഇ​ന്ത്യ​യു​ടെ മോ​ച​നം നേ​ടാ​നു​ള്ള നേ​താ​ജി​യു​ടെ പ​രി​ശ്ര​മ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​ക​യും എ​തി​ര്‍​ക്കു​ക​യും ചെ​യ്ത​വ​രു​ടെ പി​ന്‍​ഗാ​മി​ക​ള്‍ ഇ​ന്ന് രാ​ജ്യം ഭ​രി​ക്കു​മ്പോ​ള്‍ നേ​താ​ജി​യു​ടെ പ്ര​തി​മ ഡ​ല്‍​ഹി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ലെ കാ​വ്യ​നീ​തി​യാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം​എം ഹ​സ​ന്‍.​ സ​മ്മോ​ഹ​നം മാ​ന​വി​ക സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ 125-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പി​എം​ജി ജം​ഗ്ഷ​നി​ലെ നേ​താ​ജി പ്ര​തി​മ​യി​ല്‍ ന​ട​ത്തി​യ പു​ഷ്പാ​ര്‍​ച്ച​ന​യ്ക്കും ശേ​ഷം ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക ആ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹി​ന്ദു​ത്വ ദേ​ശീ​യ​വാ​ദി​ക​ള്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്ത് നേ​താ​ജി​യു​ടെ വാ​ദ​ങ്ങ​ളേ​യും ആ​ശ​യ​ങ്ങ​ളേ​യും ത​ള്ളി​ക്ക​ള​ഞ്ഞ​വ​രാ​ണ്. ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സാ മാ​ര്‍​ഗ​ത്തി​ന് വി​രു​ദ്ധ​മാ​യി പോ​രാ​ട്ട​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ മു​ന്നേ​റി​യ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സാ​ണ് മ​ഹാ​ത്മ​ഗാ​ന്ധി​ജി​യെ രാ​ഷ്ട്ര​പി​താ​വ് എ​ന്ന് ആ​ദ്യ​മാ​യി വി​ളി​ച്ച് ആ​ദ​രി​ച്ച​തെ​ന്നും ഹ​സ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സ​മ്മോ​ഹ​നം പ്ര​സി​ഡ​ന്‍റ് വി​തു​ര ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, പാ​ങ്ങ​പ്പാ​റ അ​ശോ​ക​ന്‍, സി.​കെ. വ​ത്സ​ല​കു​മാ​ര്‍, എ​ന്‍.​കെ. വി​ജ​യ​കു​മാ​ര്‍, എ​സ്. മ​നോ​ഹ​ര​ന്‍ നാ​യ​ര്‍, ആ​ര്‍ .വി​ജ​യ​കു​മാ​ര​ന്‍ നാ​യ​ര്‍, കെ .​മു​രു​കേ​ശ​ന്‍,സേ​വാ​ദ​ള്‍ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.