കൊ​ല​ക്കേ​സി​ൽ ജാമ്യത്തിൽ ഇറങ്ങി "പ​രേ​ത​നാ​യ' പ്ര​തി​യെ വി​ഴി​ഞ്ഞം പോ​ലീ​സ് പൊ​ക്കി
Sunday, January 23, 2022 11:22 PM IST
വി​ഴി​ഞ്ഞം: കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​മെ​ടു​ത്ത് മു​ങ്ങി "പ​രേ​ത​നാ​യ' പ്ര​തി​യെ പോ​ലീ​സ് പൊ​ക്കി. ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി സീ​നു​മു​ഹ​മ്മ​ദി (60) നെ​യാ​ണ് വി​ഴി​ഞ്ഞം എ​സ്ഐ​മാ​രാ​യ സ​മ്പ​ത്ത്, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടി​യ​ത്. വി​ഴി​ഞ്ഞം സ്വ​ദേ​ശി റോ​ബ​ർ​ട്ടി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കാ​തെ നാ​ട്ടി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി മ​രി​ച്ചു​പോ​യെ​ന്ന് അ​റി​യി​ച്ച വ​ക്കീ​ൽ കോ​ട​തി​യി​ൽ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ല്ല. വി​ചാ​ര​ണ​യ്ക്ക് നി​ര​ന്ത​രം ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ പ്ര​തി​ക്കെ​തി​രെ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് തേ​ടി​പ്പോ​യ വി​ഴി​ഞ്ഞം പോ​ലീ​സ് പ​രേ​ത​നെ വീ​ട്ടി​ൽ നി​ന്ന് കൈ​യോ​ടെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

2017-ലെ ​മീ​ൻ​പി​ടി​ത്ത സീ​സ​ണി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വി​ഴി​ഞ്ഞം ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ൽ രാ​ത്രി​യി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ക്ക​വി​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കേ​റ്റം വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി റോ​ബ​ർ​ട്ടി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ചു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ജോ​ൺ​സ​ൺ, മു​ഹ​മ്മ​ദാ​ലി, സീ​നു​മു​ഹ​മ്മ​ദ് എ​ന്നി​വ​രെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ളി​ൽ സീ​നു​മു​ഹ​മ്മ​ദ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മു​ങ്ങി. കൂ​ടു​ത​ൽ ആ​രു​മാ​യും ബ​ന്ധ​മി​ല്ലാ​യി​രു​ന്ന ഇ​യാ​ൾ വി​ചാ​ര​ണ​യ്ക്കും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് പ്ര​തി മ​രി​ച്ച​താ​യ വി​വ​രം വ​ക്കി​ൽ കോ​ട​തി​യെ അ​റി​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ൽ പ്ര​തി മ​രി​ച്ച​താ​യി തെ​ളി​വ് ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ൽ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.​ബ​ണ്ഡു​ക്ക​ളെ ക​ണ്ടെ​ത്തി മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ ഇ​ന്ന​ലെ പു​റ​പ്പെ​ട്ട പോ​ലീ​സ് രാ​മേ​ശ്വ​ര​ത്തി​നു സ​മീ​പം രാ​മ​നാ​ഥ​പു​ര​ത്തെ വീ​ട്ടി​ൽ നി​ന്ന് പ്ര​തി​യെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച സീ​നു​മു​ഹ​മ്മ​ദി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.