അ​നു​ഷ്ഠാ​നം തെ​റ്റി​ക്കാ​തെ കൊ​ല്ല​മ്പു​ഴ തി​രു​വാ​റാ​ട്ട് കാ​വി​ല്‍ അ​രി​യി​ട്ടു​വാ​ഴ്ച
Sunday, January 23, 2022 11:22 PM IST
ആ​റ്റി​ങ്ങ​ല്‍: കോ​വി​ഡ് തീ​ര്‍​ത്ത പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും അ​നു​ഷ്ഠാ​നം തെ​റ്റി​ക്കാ​തെ കൊ​ല്ല​മ്പു​ഴ തി​രു​വാ​റാ​ട്ടു​കാ​വി​ല്‍ ഇന്നലെ അ​രി​യി​ട്ടു​വാ​ഴ്ച ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു. തി​രു​വി​താം​കൂ​ര്‍ രാ​ജ​സ്ഥാ​നീ​യ​ന്‍ പ​ര​ദേ​വ​ത​യ്ക്കു​മു​ന്നി​ല്‍ ന​മ്ര​ശി​ര​സ്‌​ക​നാ​യി നി​ന്ന് ന​ട​ത്തു​ന്ന ച​ട​ങ്ങാ​ണ് അ​രി​യി​ട്ടു​വാ​ഴ്ച. ദേ​വി​ക്കു​മു​ന്നി​ല്‍ നേ​ദി​ക്കു​ന്ന പു​ന്നെ​ല്ല​രി രാ​ജ​സ്ഥാ​നീ​യ​ന്‍റെ ശി​ര​സി​ല്‍ അ​ഭി​ഷേ​കം ചെ​യ്ത് രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ള്‍​ക്കും സ​മൃ​ദ്ധി​ക്കാ​യി ന​ട​ത്തു​ന്ന പ്രാ​ര്‍​ഥ​ന​യാ​ണി​ത്. മ​ക​രം ഒ​ന്നു മു​ത​ല്‍ 10 വ​രെ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​ച​ട​ങ്ങ് ഒ​മ്പ​താം ദി​വ​സ​മാ​ണ്.

ച​ട​ങ്ങു​ക​ള്‍​ക്കാ​യി ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ തി​രു​വി​താം​കൂ​ര്‍ കൊ​ട്ടാ​രം കു​ടും​ബാം​ഗ​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി. ദേ​വ​സ്വം​പ്ര​തി​നി​ധി​ക​ള്‍ ചേ​ര്‍​ന്ന് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു. 6.30 ഓ​ടെ ശീ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് ആ​രം​ഭി​ച്ചു. എ​ഴു​ന്ന​ള്ള​ത്ത് ഏ​ഴാ​മ​ത്തെ പ്ര​ദ​ക്ഷി​ണ​മെ​ത്തി​യ​പ്പോ​ള്‍ രാ​ജ​സ്ഥാ​നീ​യ​ന്‍ മൂ​ലം​തി​രു​നാ​ള്‍ രാ​മ​വ​ര്‍​മ ഉ​ട​വാ​ളേ​ന്തി അ​നു​ഗ​മി​ച്ചു. തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ പ്ര​ധാ​ന​ച​ട​ങ്ങ് ന​ട​ന്നു. ക​ള​ത്തി​ല്‍ കൊ​ളു​ത്തി​വ​ച്ച നി​ല​വി​ള​ക്കി​നു​മു​ന്നി​ല്‍ മ​ക​ര​ക്കൊ​യ്ത്തി​ലെ പു​ന്നെ​ല്ല​രി നേ​ദി​ച്ചു. തു​ട​ര്‍​ന്ന് ഈ ​അ​രി ദേ​വീ​വി​ഗ്ര​ഹ​ത്തി​ല്‍ അ​ഭി​ഷേ​കം ചെ​യ്തു. വി​ഗ്ര​ഹ​ത്തി​ല്‍ നി​ന്ന് നി​ല​ത്തു​വീ​ണ അ​രി രാ​ജ​സ്ഥാ​നീ​യ​ന്‍റെ ശി​ര​സി​ല്‍ അ​ഭി​ഷേ​കം ചെ​യ്ത​തോ​ടെ ഞാ​യ​റാ​ഴ്ച​ത്തെ ച​ട​ങ്ങു​ക​ള്‍ സ​മാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച വ​ലി​യ​വി​ള​ക്കോ​ടെ ഈ ​വ​ര്‍​ഷ​ത്തെ അ​രി​യി​ട്ടു​വാ​ഴ്ച ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ണ​മാ​കും.

കൊ​ട്ടാ​രം കു​ടും​ബാം​ഗ​ങ്ങ​ളാ​യ പൂ​യം തി​രു​നാ​ള്‍ ഗൗ​രി പാ​ര്‍​വ​തീ​ബാ​യി, അ​ശ്വ​തി തി​രു​നാ​ള്‍ ഗൗ​രി ല​ക്ഷ്മീ​ബാ​യി, ഡോ.​ഗി​രി​ജാ വ​ര്‍​മ്മ, എ​ന്നി​വ​രും ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ പ്ര​കാ​ശ്, ഡെ​പ്യൂ​ട്ടി​ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ മ​ധു​സൂ​ദ​ന​ന്‍​നാ​യ​ര്‍, അ​സി​സ്റ്റ​ന്‍​ഡ് ദേ​വ​സ്വം​ക​മ്മീ​ഷ​ണ​ര്‍ രാ​ജ്‌​മോ​ഹ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ച​ട​ങ്ങു​ക​ള്‍​ക്ക് ത​ന്ത്രി കാ​ട്ടു​മാ​ടം പ്ര​വീ​ണ്‍ ന​മ്പൂ​തി​രി​പ്പാ​ട്, മേ​ല്‍​ശാ​ന്തി മാ​ധ​വ​ന്‍​ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.