ഒ​എ​ൽ​എ​ക്സി​ൽ വ്യാ​ജ പ​ര​സ്യം​ന​ൽ​കി പ​ണംത​ട്ടൽ: പ്ര​തി അ​റ​സ്റ്റി​ൽ
Saturday, January 22, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​എ​ൽ​എ​ക്സ് മു​ഖേ​ന ജോ​ലി​ക്കാ​രെ ആ​വ​ശ്യ​മു​ണ്ടെ​ന്നും മ​റ്റും വ്യാ​ജ പ​ര​സ്യം ചെ​യ്ത് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി സ്ത്രീ​ക​ളു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​ബ​ളി​പ്പി​ച്ച് കൈ​ക്ക​ലാ​ക്കു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. പ​ള്ളി​ച്ച​ൽ വി​ല്ലേ​ജി​ൽ മ​ട​വൂ​ർ​പാ​റ മ​ണ​ലി​വി​ളാ​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സ​തി​കു​മാ​റി​ന്‍റെ മ​ക​ൻ സ​നി​ത് എ​ന്ന എം.​എ​സ്. സ​തി​കു​മാ​ർ(30) ആ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഒ​എ​ൽ​എ​ക്സ് വ​ഴി പ​ര​സ്യം ക​ണ്ട് വി​ശ്വ​സി​ച്ച യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ​ര​സ്യം ക​ണ്ട പ​രാ​തി​ക്കാ​രി 2021 ഓ​ഗ​സ്റ്റി​ൽ ഫോ​ണ്‍ ന​ന്പ​രും വി​വ​ര​ങ്ങ​ളും ഒ​എ​ൽ​എ​ക്സി​ലേ​ക്ക് ആ​ഡ് ചെ​യ്തു. തു​ട​ർ​ന്ന് പ്ര​തി മൊ​ബൈ​ൽ ന​ന്പ​രി​ലേ​ക്ക് വി​ളി​ച്ച് ആ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​യോ​ഡേ​റ്റ​യും ഫോ​ട്ടോ​യും കൈ​വ​ശ​പ്പെ​ടു​ത്തി മ​റ്റൊ​രു സിം ​കാ​ർ​ഡ് എ​ടു​ത്ത് അ​തു​പ​യോ​ഗി​ച്ച് പ​രാ​തി​ക്കാ​രി​യെ ബ​ന്ധ​പ്പെ​ട്ട് ഓ​ഫീ​സ് ന​വീ​ക​രി​ക്കു​ന്ന​തി​നെ​ന്നും പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും 18 പ​വ​നോ​ളം സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​റി മാ​റി താ​മ​സി​ക്കു​ന്ന പ്ര​തി​യു​ടെ മൊ​ബൈ​ൽ ന​ന്പ​രും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടും പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി തി​രു​വ​ന​ന്ത​പു​രം സി​റ്റി, മ്യൂ​സി​യം, ക​ര​മ​ന, ക​ന്‍റോ​ണ്‍​മെ​ന്‍റ്, മെ​ഡി​ക്ക​ൽ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2019 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന​യാ​ളു​മാ​ണ്. കൂ​ടാ​തെ 2017 ൽ ​നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ എ​ത്തി​ക്കു​ന്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​ന് പ്ര​തി​ക്കെ​തി​രേ കേ​സ് നി​ല​വി​ലു​ണ്ട്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്പ​ർ​ജ​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.