ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Saturday, January 22, 2022 1:38 AM IST
ആ​റ്റി​ങ്ങ​ല്‍: സ്വ​കാ​ര്യ​ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് ഊ​രു​പൊ​യ്ക പു​തു​വ​ല്‍​വി​ള​വീ​ട്ടി​ല്‍ സ​ഹ​ദേ​വ​ന്‍ (70) മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഊ​രു​പൊ​യ്ക​യി​ല്‍ നി​ന്ന് മ​രു​ന്ന് വാ​ങ്ങാ​ന്‍ ആ​റ്റി​ങ്ങ​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു. ബ​സ് മു​നി​സി​പ്പ​ല്‍ സ്റ്റാ​ന്‍​ഡി​ലെ​ത്തി​യ​ശേ​ഷം ജീ​വ​ന​ക്കാ​ര്‍ നോ​ക്കു​മ്പോ​ഴാ​ണ് സ​ഹ​ദേ​വ​നെ കു​ഴ​ഞ്ഞു​വീ​ണ​നി​ല​യി​ല്‍ ക​ണ്ട​ത്.

ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​റ്റി​ങ്ങ​ല്‍ ഫ​യ​ര്‍​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ആം​ബു​ല​ന്‍​സെ​ത്തി​ച്ച് ഉ​ട​ന്‍​ത​ന്നെ വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ള്‍: വി​നോ​ദ്, വീ​ണ. മ​രു​മ​ക​ന്‍: വി​ന​യ​ന്‍.