പി​ഞ്ചു​കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 27 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും
Friday, January 21, 2022 11:52 PM IST
വി​തു​ര: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 27 വ​ർ​ഷം ക​ഠി​ന ത​ട​വും 65000 രൂ​പ പി​ഴ​യും. ആ​ന​പ്പാ​റ നാ​ര​ക​ത്തി​ൻ​കാ​ല അ​റ​വ​ല​ക്ക​രി​ക്ക​കം മ​ഞ്ജു​ഭ​വ​നി​ൽ പ്ര​ഭാ​ക​ര​ൻ കാ​ണി (55)യെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ ) ശി​ക്ഷി​ച്ച​ത്. ജ​ഡ്ജി എ​സ്. ആ​ർ. ബി​ൽ​കു​ൽ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ആ​റു​മു​ത​ൽ 12 വ​യ​സു വ​രെ​യു​ള്ള പ്രാ​യ​ത്തി​ൽ ബാ​ലി​ക​യെ പ​ല​ത​വ​ണ പ്ര​തി ലൈം​ഗി​ക പീ​ഡ​ന​മേ​ൽ​പ്പി​ച്ചു. 2019ൽ ​വീ​ണ്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്തു. 2019 ലാ​യി​രു​ന്നു അ​വ​സാ​ന​മാ​യി പീ​ഡി​പ്പി​ച്ച​ത്. 2012വ​രെ​യു​ള്ള പ​ല ദി​വ​സ​ങ്ങ​ളി​ലും ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ബാ​ലി​ക​യെ വി​ധേ​യ​മാ​ക്കി. പ​റ​യാ​ന​റി​യാ​ത്ത പ്രാ​യ​ത്തി​ൽ ന​ട​ന്ന സം​ഭ​വം എ​ന്തെ​ന്ന​റി​യാ​ത്ത ബാ​ലി​ക പു​റ​ത്തു പ​റ​ഞ്ഞി​ല്ല. എ​ന്നാ​ൽ 12-ാം വ​യ​സി​ലെ സം​ഭ​വ​ത്തി​നു ശേ​ഷം സ്കൂ​ളി​ലെ ടീ​ച്ച​റോ​ട് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. സ്കൂ​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ പേ​ടി​യാ​ണെ​ന്ന് ടീ​ച്ച​റോ​ട് പ​റ​ഞ്ഞ് ബാ​ലി​ക ക​ര​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ക്കാ​ര്യം പു​റം ലോ​ക​മ​റി​ഞ്ഞ​ത്.

പി​ഴ​ത്തു​ക മു​ഴു​വ​നും ഇ​ര​യ്ക്ക് ന​ൽ​ക​ണ​മെ​ന്നും തു​ക ന​ൽ​കാ​തി​രു​ന്നാ​ൽ ആ​റ് മാ​സം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും സ്പെ​ഷ​ൽ ജ​ഡ്ജി വി​ധി​ച്ചു. സി​ആ​ർ. പി​സി 357 (എ) ​വ​കു​പ്പ് അ​നു​സ​രി​ച്ച് ഡി​എ​ൽ​എ​സ്എ​ക്ക് ഇ​ര​യെ സ​ഹാ​യി​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ജ​ഡ്ജി പു​റ​പ്പെ​ടു​വി​ച്ചു. നെ​ടു​മ​ങ്ങാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി (പോ​ക്സോ ) സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ​രി​ത ഷൗ​ക്ക​ത്ത​ലി പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യി.

വി​തു​ര ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ നി​ജാം എ​ന്നി​വ​ർ അ​ന്വേ​ഷി​ച്ച് ചാ​ർ​ജ് ഹാ​ജ​രാ​ക്കി​യ കേ​സി​ൽ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 18 രേ​ഖ​ക​ൾ തെ​ളി​വാ​യി ഹാ​ജ​രാ​ക്കി.