ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി
Friday, January 21, 2022 11:52 PM IST
ആ​റ്റി​ങ്ങ​ൽ: പൊ​തു​വി​ജ്ഞാ​ന​ത്തി​ൽ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി കീ​ഴാ​റ്റി​ങ്ങ​ൽ വൈ​എ​ൽ​എം യു​പി​എ​സി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ദേ​വ​തീ​ർ​ത്ഥ്.​എ​സ്.​മം​ഗ​ല​ത്ത്. ഒ​രു മി​നി​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ പേ​രു​ക​ൾ അ​ക്ഷ​ര​മാ​ലാ​ക്ര​മ​ത്തി​ൽ ഓ​ർ​ത്തു പ​റ​ഞ്ഞ​ാ​ണ് ഈ നേട്ടം കുറിച്ചത്.

ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് എ​ന്ന പേ​രി​ൽ രാ​ജ്യം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ൾ​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ചാ​ണ് ദേ​വ​തീ​ർ​ത്ഥി​ന്‍റെ ഈ ​യ​ജ്ഞം. തോ​ട്ട​യ്ക്കാ​ട് പു​റ​ക്കു​ളം മം​ഗ​ല​ത്ത് ആ​ർ.​എ​ൽ.​സാ​ബു-​ദീ​പ്തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ദേ​വ​തീ​ർ​ത്ഥ്.