മാലിന്യശേഖരണ യജ്ഞവും പ​പ്പി അ​ഡോ​പ്ഷ​ൻ ക്യാ​ന്പും മാ​റ്റി​വ​ച്ചു
Friday, January 21, 2022 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന മാലിന്യശേഖരണ യജ്ഞ വും പ​പ്പി അ​ഡോ​പ്ഷ​ൻ ക്യാ​ന്പും മാ​റ്റി​വ​ച്ചു. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ചി​ല്ലു​മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശേ​ഖ​രി​ക്കു​ന്ന​തി​ന് വാ​ർ​ഡു​ക​ളി​ൽ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന് വാ​ർ​ഡു​ക​ളി​ൽ ക​ള​ക്‌​ഷ​ൻ ഡ്രൈ​വ് നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ള​ക്‌​ഷ​ൻ ഡ്രൈ​വ് താ​ത്കാ​ലി​ക​മാ​യി മാ​റ്റി വ​ച്ച​താ​യി മേ​യ​ർ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

തെ​രു​വ് നാ​യ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പൂ​ജ​പ്പു​ര മൈ​താ​ന​ത്ത് ഇന്ന് നാ​യ്ക്കു​ട്ടി​ക​ളു​ടെ ദ​ത്തെ​ടു​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കുമെന്നും അറിയിച്ചിരുന്നു. ഈ ​ക്യാ​ന്പും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​റ്റൊ​രു ദി​വ​സ​ത്തേ​യ്ക്ക് മാ​റ്റി​യ​താ​യി മേ​യ​ർ അ​റി​യി​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു.