വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​നം: സ്ഥ​ല​മെ​ടു​പ്പി​നെ​തി​രെ ഒ​പ്പു​ശേ​ഖ​ര​ണം
Friday, January 21, 2022 11:49 PM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ക​പ​ക്ഷീ​യ​മാ​യി സ്ഥ​ല​മെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നെ​തി​രെ വ​ട്ടി​യൂ​ര്‍​ക്കാ​വ് ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ള്‍ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. ര​ണ്ടാ​യി​രം​പേ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം അ​ധി​കൃ​ത​ര്‍​ക്കു സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​വ​ര്‍. വ​ട്ടി​യൂ​ര്‍​ക്കാ​വ് ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ര്‍​വ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന മു​സ്ലിം ജ​മാ​അ​ത്തി​ന്‍റെ​താ​യി 9.5 സെ​ന്‍റ് സ്ഥ​ല​മാ​ണ് അ​ധി​കൃ​ത​ര്‍ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ​മീ​പ​ത്തെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്, മ​റ്റു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യൊ​ക്കെ ഒ​ഴി​വാ​ക്കി കൊ​ണ്ടാ​ണ് ഈ ​ഭാ​ഗ​ത്ത് സ്ഥ​ല​മെ​ടു​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. റോ​ഡി​ന്‍റെ ര​ണ്ടു വ​ശ​ത്തു​നി​ന്നും തു​ല്യ​മാ​യ അ​ക​ല​ത്തി​ല്‍ സ്ഥ​ലം എ​ടു​ക്ക​ണം എ​ന്നി​രി​ക്കെ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് വ​ട്ടി​യൂ​ര്‍​ക്കാ​വ് മു​സ്ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി പ​റ​ഞ്ഞു.