ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പി​ട​ൽ ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ്; പാ​പ്പ​നം​കോ​ട് -പാ​മാം​കോ​ട് റോ​ഡി​ൽ ദു​രി​ത​യാ​ത്ര
Friday, January 21, 2022 11:49 PM IST
നേ​മം: പാ​പ്പ​നം​കോ​ട് - മ​ല​യി​ൻ​കീ​ഴ് റോ​ഡി​ൽ പാ​മാം​കോ​ട് വ​രെ​യു​ള്ള യാ​ത്ര ദു​രി​ത​പു​ർ​ണം. ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പി​ൽ പ​ണി​ക​ൾ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ജോ​ലി​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത് കാ​ര​ണം ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര ബു​ദ്ധി​മു​ട്ടാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. പാ​പ്പ​നം​കോ​ട് മു​ത​ൽ പാ​മാം​കോ​ട്‌​വ​രെ​യു​ള്ള ര​ണ്ട​ര കീ​ലോ​മീ​റ്റ​റി​ലെ പ​ണി​യാ​ണ് ആ​ഴ്ച​ക​ളാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ ദി​വ​സ​വും നു​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പോ​യി വ​രു​ന്ന​ത്. പൈ​പ്പി​ട​ലി​നാ​യി റോ​ഡി​ന്‍റെ ഒ​രു വ​ശം കു​ഴി​യെ​ടു​ത്ത് മൂ​ടി​യെ​ങ്കി​ലും ഇ​പ്പോ​ൾ പ​ല ഭാ​ഗ​ത്തും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലെ പൊ​ടി​ശ​ല്യം കാ​ര​ണം ക​ട​ക്കാ​രും വീ​ട്ടു​കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പൈ​പ്പി​ട​ൽ പു​ർ​ത്തി​യാ​ക്കി റോ​ഡ് ടാ​ർ ചെയ്യ​ണ​മെ​ന്ന് നാട്ടുകാർ ആവശ്യ പ്പെട്ടു.