കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍​വ​ര്‍​ധ​ന: പ്ര​തി​രോ​ധം ഊ​ര്‍​ജി​ത​മാ​ക്കി ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ
Thursday, January 20, 2022 11:30 PM IST
ആ​റ്റി​ങ്ങ​ല്‍: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ർ​ധ​ന​യു​ണ്ടാ​യ​തോ​ടെ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യ​തി​നൊ​പ്പം രോ​ഗ​ബാ​ധി​ത​രെ പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ എ​സ്.​കു​മാ​രി അ​റി​യി​ച്ചു.

ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ന​ഗ​ര​പ്ര​ദേ​ശ​ത്ത് അ​റി​യി​പ്പ് ന​ട​ത്തു​ന്നു​ണ്ട്. അ​ടു​ത്ത​ദി​വ​സം വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ ചേ​രാ​ന്‍ നി​ര്‍​ദേ​ശം ന​ല്കി. ഓ​രോ വാ​ര്‍​ഡി​ലെ​യും രോ​ഗ​ബാ​ധി​ത​രു​ടെ വീ​ടു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​തി​നും അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ആ​ഹാ​രം, മ​രു​ന്ന് എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ ശ്ര​ദ്ധി​ക്കും. പ്രാ​ഥ​മി​ക​ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ള്‍​ക്കാ​യി ന​ഗ​ര​പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ള്‍ സ​ജ്ജ​മാ​ക്കും. ഇ​തി​നാ​യി വെ​ള്ളി​യാ​ഴ്ച ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും ആ​രോ​ഗ്യ​വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ഗ​ര​പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കും.

ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ മെ​ഡി​ക്ക​ല്‍​ സ്‌​റ്റോ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. ന​ഗ​ര​പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രോ​ഗ്യ​വി​ഭാ​ഗം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും തേ​ടും.

എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ​സാ​മ​ഗ്രി​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്ക​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. മാ​സ്‌​ക് ധ​രി​ക്കാ​തെ​യും ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കാ​തെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ധ്യ​ക്ഷ അ​റി​യി​ച്ചു.