സം​സ്‌​കൃ​തി റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍
Thursday, January 20, 2022 11:30 PM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട-​കാ​ന​ക്കോ​ട്-​കാ​ര​മൂ​ട് പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി സം​സ്‌​കൃ​തി റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ (എ​സ്ആ​ര്‍​എ) എ​ന്ന പേ​രി​ൽ കു​ടും​ബ കൂ​ട്ടാ​യ്മ രൂ​പം കൊ​ണ്ടു. അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജെ. ​ഷൈ​ന്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഈ ​പ്ര​ദേ​ശ​ത്തി​ന് സം​സ്‌​കൃ​തി ന​ഗ​ര്‍ എ​ന്ന് അ​ഞ്ചു​മ​രം​കാ​ല വാ​ര്‍​ഡ് മെ​മ്പ​ര്‍ വി. ​ന​ളി​ന​കു​മാ​ര​ന്‍ നാ​മ​ക​ര​ണം ചെ​യ്തു. അ​ഡ്വ. ഡി. ​രാ​ജു യോ​ഗ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ശ​ശി​ധ​ര​ന്‍, ക്രി​സ്റ്റി​യ​ന്‍, പി. ​ജോ​ണ്‍, സെ​ല്‍​വ​ന്‍ സ്വ​ര​ധാ​ര, എ. ​അ​ജ​യ​ന്‍, ടി.​ജി. രാ​ജേ​ന്ദ്ര​ന്‍, ജി​ജി​മോ​ള്‍ ടീ​ച്ച​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വാ​ര്‍​ഡ് ന​ല്‍​കി അ​നു​മോ​ദി​ച്ചു. തു​ട​ര്‍​ന്ന് സം​സ്‌​കൃ​തി കു​ടും​ബാം​ഗ​ങ്ങ​ള്‍, വെ​ള്ള​റ​ട സ്വ​ര​ധാ​ര ട്രൂ​പ്പ് എ​ന്നി​വ​ര്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

സം​സ്‌​കൃ​തി ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പി. ​ശ​ശി​ധ​ര​ന്‍ -ര​ക്ഷാ​ധി​കാ​രി, അ​ഡ്വ. ഡി. ​രാ​ജു -പ്ര​സി​ഡ​ന്‍റ്, ക്രി​സ്റ്റി​യ​ന്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​സ് പ്ര​കാ​ശ് -സെ​ക്ര​ട്ട​റി, പി. ​ജോ​ണ്‍ -ഖ​ജാ​ന്‍​ജി, പ​തി​ന​ഞ്ചം​ഗ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഭ​ര​ണ​സ​മി​തി​യും രൂ​പീ​ക​രി​ച്ചു.