ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്ക് മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു വീ​ണു
Thursday, January 20, 2022 11:26 PM IST
ആ​റ്റി​ങ്ങ​ൽ: മാ​മം ജം​ഗ്ഷ​നി​ൽ പൂ​ജ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് സ​മീ​പ​ത്ത് പാ​ർ​ക്കു ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ലേ​ക്ക് മ​ര​ത്തി​ന്‍റെ വ​ലി​യൊ​രു ശി​ഖ​രം ഒ​ടി​ഞ്ഞ് വീ​ണു. ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ആ​ദ്യം മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു വീ​ഴു​ണു. തു​ട​ർ​ന്ന് ഭാ​ര​മു​ള്ള ശി​ഖ​രം താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് പ​തി​ച്ചു. അ​പ​ക​ടം സം​ഭ​വി​ച്ച​പ്പോ​ൾ ത​ന്നെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്ക​പ്പ​ട്ട​ത് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി.

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ സ​മീ​പ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ ഏ​റെ ജ​ന​ത്തി​ര​ക്കു​ള്ള മേ​ഖ​ല കൂ​ടി​യാ​ണി​വി​ടം. സം​ഭ​വം ന​ട​ന്ന ഉ​ട​നെ നാ​ട്ടു​കാ​ർ കെ​എ​സ്ഇ​ബി അ​വ​ന​വ​ഞ്ചേ​രി ഡി​വി​ഷ​നി​ൽ അ​റി​യി​ച്ചി​ട്ടും മ​ണി​ക്കൂ​റു​ക​ളോ​ളം മ​ര​ക്കൊ​മ്പ് നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ എ​ത്തി​യി​രു​ന്നി​ല്ല. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ.​എ​സ്. കു​മാ​രി സെ​ക്‌​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൃ​ക്ഷ​ത്തി​ന്‍റെ ശി​ഖ​രം അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ സ്ഥി​തി ചെ​യ്തി​രു​ന്ന മ​ര​ച്ചി​ല്ല​യാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്.