എ​ന്‍. സു​ന്ദ​ര​ന്‍​നാ​ടാ​രു​ടെ ഓ​ര്‍​മ​ക​ള്‍​ക്ക് പ​തി​ന​ഞ്ചാ​ണ്ട് ; ജീ​വ​ച​രി​ത്ര പു​സ്ത​കം പു​റ​ത്തി​റ​ങ്ങി
Thursday, January 20, 2022 11:26 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കേ​ര​ള കാ​മ​രാ​ജ് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന എ​ന്‍. സു​ന്ദ​ര​ന്‍​നാ​ടാ​രു​ടെ പ​തി​ന​ഞ്ചാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ന​കീ​യ​നാ​യ സു​ന്ദ​ര​ന്‍​നാ​ടാ​ര്‍ എ​ന്ന ജീ​വ​ച​രി​ത്ര പു​സ്ത​കം പു​റ​ത്തി​റ​ങ്ങി. പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ല്‍​എ, ഗ​താ​ഗ​ത-​കൃ​ഷി- സാ​മൂ​ഹ്യ ക്ഷേ​മ മ​ന്ത്രി, നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച അ​ദ്ദേ​ഹം 2007 ജ​നു​വ​രി 21 നാ​ണ് ഓ​ര്‍​മ​യാ​യ​ത്. സു​ന്ദ​ര​ന്‍​നാ​ടാ​രു​ടെ രാ​ഷ്ട്രീ​യ,സാ​മൂ​ഹ്യ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​മ​സ​ഭാ സ​മ്മേ​ള​ന ചോ​ദ്യോ​ത്ത​ര വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വും കാ​ഞ്ഞി​രം​കു​ളം പി​കെ​എ​സ് എ​ച്ച്എ​സ്എ​സി​ല്‍ നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​നു​മാ​യ ടി.​കെ അ​ശോ​ക് കു​മാ​ര്‍ ആ​ണ്. പ്ര​സാ​ധ​ക​ര്‍ മാ​തൃ​ഭാ​ഷ പ​ബ്ലി​ക്കേ​ഷ​ന്‍​സ്.