ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ടം നി​ർ​മി​ച്ചു; പ​ക്ഷേ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങിയില്ല
Thursday, January 20, 2022 11:26 PM IST
കാ​ട്ടാ​ക്ക​ട : ക​ണ്ട​ല​യി​ൽ ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ടം നി​ർ​മി​ച്ചു. പ​ക്ഷേ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല. നി​ല​വി​ൽ മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ഡി​റ്റോ​റി​യ​ത്തി​നു​ള്ളി​ലെ ചെ​റി​യ മു​റി​യി​ലു​ള്ള ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം എ​ത്തു​ന്ന രോ​ഗി​ക​ളേ​യും ജീ​വ​ന​ക്കാ​രേ​യും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്.

ക​ണ്ട​ല​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ത്ത് ന​ൽ​കി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കു​ന്നി​ല്ല. കോ​വി​ഡ് കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ പ​ല​പ്പോ​ഴും ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ പ​രാ​തി.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും കൃ​ഷി ഓ​ഫീ​സും ഓ​ഡി​റ്റോ​റി​യ​വും അ​ടു​ത്ത​ടു​ത്താ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും കൃ​ഷി ഓ​ഫീ​സി​ലും എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗും കാ​ര​ണം ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​വാ​ട​ത്തി​ന്‍റെ സ​മീ​പ​ത്തു​പോ​ലും എ​ത്താ​നാ​വി​ല്ല. ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ മാ​റ​ന​ല്ലൂ​ർ-​പു​ന്നാ​വൂ​ർ റോ​ഡി​ലാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 64 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ക​ണ്ട​ല​യി​ൽ ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി മാ​ത്രം നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ പ​ക​ൽ​വീ​ടും​കൂ​ടി പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്തും ത​മ്മി​ൽ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു.

ലാ​ബും യോ​ഗ​മു​റി​യും ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക​രീ​തി​യി​ലാ​ണ് ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പു​തി​യ കെ​ട്ടി​ട​ത്തി​ൽ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗം പ​ക​ൽ​വീ​ടി​നു​വേ​ണ്ടി മാ​റ്റു​മ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​ങ്ങ​ൾ കു​റ​യു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.​എ​ന്നാ​ൽ, അ​നു​വ​ദി​ച്ച ഫ​ണ്ട് പ​ക​ൽ​വീ​ടും​കൂ​ടി നി​ർ​മി​ക്കാ​നാ​ണെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.