സി​പി​എം സ​മ്മേ​ള​ന​വും തി​രു​വാ​തി​ര​യും കോ​വി​ഡ് വ്യാ​പ​ന​ത്തി​നു മു​ഖ്യ​കാ​ര​ണം: വി.​ഡി.​സ​തീ​ഷ​ൻ
Wednesday, January 19, 2022 11:19 PM IST
വി​ഴി​ഞ്ഞം: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​വും തി​രു​വാ​തി​ര ക​ളി​യു​മാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ രോ​ഗ​വ്യാ​പ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​തെ​ന്ന് പ്ര​തി​പ​ക്ഷേ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ന്ത്രി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ച​ത് ഇ​തി​ന് തെ​ളി​വാ​ണ്. കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് യുഡിഎഫ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച സ​മ​ര പ​രി​പാ​ടി​ക​ളെ​ല്ലാം മാ​റ്റി​വ​ച്ച് മാ​തൃ​ക കാ​ട്ടി​യ​ത്. എ​ന്നാ​ൾ പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളും തി​രു​വാ​തി​ര​ക്ക​ളി​യും ന​ട​ത്തു​മെന്ന ​വാ​ശി​യി​ലാ​ണ് സി​പി​എം. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും വ്യാ​പ​ന​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടി​യെ​ന്നും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി​യ​തെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

മൂ​ന്നാം​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും ഇ​ത് നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. സ​ർ​ക്കാ​രും ആ​രോ​ഗ്യ വ​കു​പ്പും നി​ശ്ച​ല​മാ​ണ്. മു​ൻ ആ​രോ​ഗ്യ മ​ന്ത്രി​ക്കു​പോ​ലും മ​രു​ന്ന് കി​ട്ടാ​നി​ല്ല. സാ​ധാ​ര​ണ​ക്കാ​ർ പോ​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ അ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. സ്കൂ​ളു​ക​ൾ അ​ട​യ്ക്കാ​തെ കോ​വി​ഡ് ബാ​ധി​ക്കാ​ൻ കു​ട്ടി​ക​ളെ വി​ട്ടു കൊ​ടു​ത്ത് ജാ​ഗ്ര​ത കാ​ണി​ക്കാ​ൻ പ​റ​യു​ക​യാ​ണ്. കോ​വി​ഡ് ബ്രി​ഗേ​ഡു​ക​ളെ പി​രി​ച്ചു​വി​ട​രു​തെ​ന്ന് പ്ര​തി​പ​ക്ഷം പ​റ​ഞ്ഞി​ട്ടും അ​വ​രെ പി​രി​ച്ചു​വി​ട്ടു.

ആ​രോ​ഗ്യ വ​കു​പ്പി​നെ നി​ശ്ച​ല​മാ​ക്കി ചി​ല​ർ ഇ​ത് ഹൈ​ജാ​ക്ക് ചെ​യ്തി​തി​രി​ക്കു​ക​യാ​ണെ​ന്നും സി​പി​എം കാ​ണി​ക്കു​ന്ന അ​ധി​കാ​ര​ത്തി​ന്‍റെ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വ​ള​ത്ത് പോ​ലീ​സി​ന്‍റെ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചേ ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.