സ്പെ​ഷ​ല്‍ സ്കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം
Wednesday, December 8, 2021 11:54 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​ന്‍ സ്പെ​ഷ​ല്‍ സ്കൂ​ളു​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും അ​ഭി​മാ​നാ​ര്‍​ഹ​മാ​യ പ​ങ്ക് വ​ഹി​ക്കാ​നാ​കു​മെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ .
അ​മ​ര​വി​ള കാ​രു​ണ്യ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ വി​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​വാ​ര്‍​ഡ് മെ​ന്പ​ര്‍ സ​ര​ളാ ര​ത്നം, അ​തു​ല്‍ ക​മു​കി​ന്‍​കോ​ട്, പ്രി​ൻ​സി​പ്പ​ൽ ജി​ജി​ത്ത്, ശ​ബ​രി​നാ​ഥ് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

റോ​ഡ് ഇ​ടി​യു​ന്നു:
ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​ക്യ​ത​ർ

കാ​ട്ടാ​ക്ക​ട: മ​ല​യോ​ര ഹൈ​വേ ക​ട​ന്നു പോ​കു​ന്ന കു​റ്റി​ച്ച​ലി​ൽ റോ​ഡ് ഇ​ടി​യു​ന്ന​തു​മൂ​ലം നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന യാ​ത്രി​ക​ർ ദു​രി​ത​ത്തി​ൽ. പേ​ങ്ങാ​ട് ക​ലു​ങ്കി​ന് സ​മീ​പ​ത്ത് പേ​ങ്ങാ​ട് തോ​ട്ടി​ലേ​ക്ക് റോ​ഡ് ഇ​ടി​ഞ്ഞു​വീ​ണി​ട്ട് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​തോ​ടി​നേ​യും റോ​ഡി​നേ​യും ബ​ന്ധ​പ്പെ​ടു​ത്തി പാ​ർ​ശ്വ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ കേ​ട്ട​ഭാ​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.